തിരുവനന്തപുരം: വിവിധ സർവേകൾ കേരളത്തിൽ എൻഡിഎ അക്കൗണ്ട് തുറക്കുമെന്ന് പറയുമ്പോൾ അത് ഏവരും ഉറ്റുനോക്കുന്ന മണ്ഡലങ്ങളിൽ ഒന്നായ തിരുവനന്തപുരമായേക്കും. എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ വിജയിക്കുമെന്നു മാതൃഭൂമി ന്യൂസും ജിയോ വൈഡ് ഇന്ത്യയും ചേര്‍ന്ന് നടത്തിയ സര്‍വേ പ്രവചിക്കുന്നു. നേരിയ വോട്ട് ശതമാനത്തിന്‍റെ ഭൂരിപക്ഷമാണ് നേടുക. 37 ശതമാനം വോട്ട് കുമ്മനത്തിന് ലഭിക്കുമ്പോള്‍ ശശി തരൂരിനു 34 ശതമാനം വോട്ടും, സി ദിവാകരനു 26 ശതമാനം വോട്ടും പ്രവചിക്കുന്നു. എങ്കിൽ ചരിത്രത്തില്‍ ആദ്യമായി ബിജെപി ലോക്സഭാ ഇലക്ഷനില്‍ അക്കൗണ്ട് തുറക്കും.
പത്തനംതിട്ടയില്‍ ജനങ്ങള്‍ യുഡിഎഫിനൊപ്പമെന്ന് നടത്തിയ സർവ്വേ പ്രവചിക്കുന്നു. യുഡിഎഫിന്‍റെ ആന്‍റോ ആന്‍റണി 34 ശതമാനം വോട്ട് നേടി വിജയിക്കുമെന്നും ബിജെപി ഏറെ വിജയ പ്രതീക്ഷ വച്ച് പുലർത്തിയ ഈ മണ്ഡലത്തിൽ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ 31 ശതമാനം വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തുമെന്നും എല്‍ഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ് 29 ശതമാനം വോട്ടുകളുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും സർവേ പറയുന്നു. അതേസമയം തൃശ്ശൂരിൽ എന്‍ഡിഎ ഏറെ പ്രതീക്ഷ വയ്ക്കുന്ന താര സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി പരാജയപ്പെടുമെന്നും പ്രവചനം. യുഡിഎഫിന്‍റെ ടിഎന്‍ പ്രതാപന് 38 ശതമാനം വോട്ടും എല്‍ഡിഎഫിന്‍റെ രാജാജി മാത്യു തോമസിന് 35 ശതമാനം വോട്ടും സുരേഷ് ഗോപിക്ക് 23 ശതമാനം വോട്ടുമാണ് പ്രവചിക്കുന്നത്.
Post Your Comments