പ്രതിപക്ഷ കക്ഷികളെ ഞെട്ടിച്ചു കൊണ്ട് തെലങ്കാനയിൽ നിന്നും ആന്ധ്രയിൽ നിന്നുമുള്ള പ്രധാന പാർട്ടികളുടെ നേതാക്കളായ ജഗൻ മോഹൻ റെഡ്ഢിയും കെ ചന്ദ്രശേഖർ റാവുവും അമിത്ഷായുമായും മോദിയുമായും ചർച്ച നടത്തി. ബിജെപിക്ക് ഏതെങ്കിലും സാഹചര്യത്തിൽ വോട്ടുകൾ കുറഞ്ഞാൽ ഇരു പാർട്ടികളുടെയും സഹകരണം ഉറപ്പു നൽകിയതായാണ് സൂചന.
ഇരുവരും ചന്ദ്രബാബു നായിഡുവുമായി ഇടഞ്ഞു നിൽക്കുന്നതിനാൽ തന്നെ മൂന്നാം മുന്നണിയിലേക്ക് പോകില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ഉണ്ടായാലും ഇരു പാർട്ടികൾക്കും അർഹമായ സ്ഥാനം നൽകുമെന്ന് ബിജെപി ഉറപ്പ് നൽകിയതായും സൂചനയുണ്ട്.
Post Your Comments