‘എങ്ങനെയാണ് നിങ്ങളിത് കുടിക്കുന്നത്, എന്തൊരു മോശപ്പെട്ട രുചിയാണിതിന്..’ ബിയറിന്റെ കാര്യത്തിലും അവസ്ഥയ്ക്ക് വ്യത്യാസമില്ല. എന്നാല്‍ ഏത് പ്രായത്തിലുള്ളവരും ബിയര്‍ ഇഷ്ടപ്പെടുന്നതിനു പിന്നില്‍ ചില രസകരമായ കാര്യങ്ങള്‍.
എന്തുകൊണ്ടായിരിക്കും രുചിയില്ലെങ്കിലും ഇവയെല്ലാം കഴിക്കാന്‍ ഇവര്‍ക്ക് താല്‍പര്യമുണ്ടാകുന്നത്! നമ്മുടെ ശരീരത്തിലുള്ള ചിലയിനം ജീനുകളാണത്രേ നമ്മളെക്കൊണ്ട് ഇത്തരം ‘കടുപ്പമുള്ള’ തെരഞ്ഞെടുപ്പുകള്‍ നടത്തിക്കുന്നത്. അതായത് കഴിക്കാന്‍ രുചിയുണ്ടാകില്ലെന്ന് തലച്ചോര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും, കഴിച്ചുകഴിയുമ്‌ബോള്‍ ഉണ്ടാകുന്ന മാനസികോല്ലാസം അടിപൊളിയാണെന്ന് തലച്ചോറിനെക്കൊണ്ട് ചിന്തിപ്പിക്കുന്നു- അങ്ങനെ രുചിയില്ലെങ്കിലും ചിലത് കഴിക്കാനായി തെരഞ്ഞെടുക്കുന്നു.
‘ബിയറാണെങ്കിലും കാപ്പിയാണെങ്കിലും അതിന്റെ രുചിയല്ല, അതെങ്ങനെ നമ്മളെ സ്വാധീനിക്കുന്നു എന്ന കാരണത്താലാണ് തെരഞ്ഞെടുപ്പുകളുണ്ടാകുന്നത്.
Post Your Comments