
ആരാധകരുടെ പ്രിയപ്പെട്ട താരമാണ് എ.ബി ഡിവില്ലിയേഴ്സ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും താരം വിരമിച്ചത് ആരാധകരിൽ ഏറെ നിരാശയുളവാക്കിയിരുന്നു. തീരുമാനം മാറ്റണമെന്നും ലോകകപ്പിൽ കളിക്കണമെന്നുമാണ് ആരാധകർ ആവശ്യപ്പെടുന്നത്. എന്നാൽ ഒരു ഇന്റർവ്യൂവിൽ താരം നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാംപ്യൻസ് എന്ന യൂ ട്യൂബ് ഷോയിൽ ഗൗരവ് കപൂറിന്റെ ചോദ്യത്തിനാണ് താരം മറുപടി നൽകിയിരിക്കുന്നത്.
2023 ലോകകപ്പിൽ രാജ്യത്തിനായി കളിക്കുമോ എന്നായിരുന്നു ഗൗരവ് കപൂറിന്റെ ചോദ്യം. ഇന്ത്യൻ താരം എം.എസ്. ധോണി 2023 ലോകകപ്പ് കളിക്കുമെങ്കിൽ താനും കളിക്കുമെന്നായിരുന്നു ഡിവില്ലിയേഴ്സ് ഇതിന് ഉത്തരം നൽകിയത്. 2023 ൽ തനിക്ക് 39 വയസാകും. അന്ന് ധോണി കളിക്കുമെങ്കിൽ ഉറപ്പായും താനും കളിക്കുമെന്നും ഒരു ചിരിയോടെ താരം കൂട്ടിച്ചേർത്തു.
Post Your Comments