വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഏഴ് സീറ്റര്‍ വാഗണ്‍ആറുമായി ഇന്ത്യൻ വിപണിയിലേക്ക്. അടുത്ത മാസം ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് സൂചന. നിലവിലുള്ള ഹാച്ച്‌ബാക്കിനെക്കാളും കൂടുതല്‍ പ്രീമിയം ഫീച്ചറുകളോടെയായിരിക്കും പുതിയ ഏഴ് സീറ്റര്‍ വാഗണ്‍ആര്‍ എത്തുക. ഭാവിയില്‍ ഏഴ് സീറ്റര്‍ വാഗണ്‍ആറിന്റെ ഹൈബ്രിഡ്, ഇലക്‌ട്രിക്ക് പതിപ്പുകള്‍ പുറത്തിറക്കാനും സാധ്യതയുണ്ട്. 1.2 ലിറ്റര്‍ K-സീരീസ് പെട്രോള്‍ എഞ്ചിനായിരിക്കും വാഹനത്തിൽ ഉപയോഗിക്കുക. അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ എംപിവിയില്‍ പ്രതീക്ഷിക്കാവുന്നതാണ്.
Post Your Comments