മാരുതി സുസുക്കി കാർ ഉടമയാണ് നിങ്ങളെങ്കിൽ ശ്രദ്ധിക്കുക. ഈ മോഡൽ വാഹനം കമ്പനി തിരിച്ചു വിളിക്കുന്നു. 2018 നവംബര്‍ 18 മുതല്‍ 2019 ഓഗസ്റ്റ് 12 വരെയുള്ള കാലയളവില്‍ നിര്‍മിച്ച 40,618 വാഗണ്‍ ആർ 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ മോഡലാണ് സര്‍വീസിനായി തിരിച്ചുവിളിച്ചിരിക്കുന്നത്. ഫ്യുവല്‍ പൈപ്പിലെ(ഫ്യുവല്‍ ഹോസ്) തകരാറിനെ തുടര്‍ന്നാണ് നടപടി.
മാരുതിയുടെ വെബ്‌സൈറ്റില്‍ തകരാര്‍ കണ്ടെത്തിയ കാറുകളുടെ വിവരം നല്‍കിയിട്ടുണ്ട്. ഷാസി നമ്പര്‍, ഇന്‍വോയിസ് നമ്പ ര്‍, എന്നിവ നല്‍കിയാല്‍ വാഹനത്തിന്റെ വിവരം വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കും. ഓഗസ്റ്റ് 24 മുതല്‍ ഇന്ത്യയിലുടനീളമുള്ള മാരുതിയുടെ അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ പരിശോധന ഒരുക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വാഹനങ്ങള്‍ പരിശോധിച്ച് സൗജന്യമായി തകരാര്‍ പരിഹരിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ 1.2 ലിറ്റര്‍ എന്‍ജിന്‍ മോഡലുകളില്‍ തകരാര്‍ ഇല്ലെന്നും മാരുതി സുസുക്കി വ്യക്തമാക്കി.
Post Your Comments