വാഹനപ്രേമികളെ ആവേശത്തിലാഴ്ത്തി ലിമിറ്റഡ് എഡിഷന് വാഗണ്‍ആറുമായി മാരുതി സുസുകി. ല്‍സവ സീസണിലെ വിപണി കീഴടക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. സ്പീക്കറുകള്‍ സഹിതം ബ്ലൂടൂത്ത്, യുഎസ്ബി കണക്റ്റിവിറ്റിയോടെ ഡബിള്ഡിന് മ്യൂസിക് പ്ലെയര്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, കുഷന് സെറ്റുകള്‍ സഹിതം സീറ്റ് കവറുകള്‍, എക്സ്റ്റീരിയര്‍ ബോഡി ഗ്രാഫിക്സ്, റിയര്‍ സ്പോയ്ലര് എന്നിവയോടെയാണ് പുത്തന്‍ വാഗണ്‍ ആര് എത്തുക.
1.0 ലിറ്റര്‍ പെട്രോള്‍ എന്ജിന് വാഹനത്തിനു കരുത്തും 5 സ്പീഡ് മാന്വല്‍, എഎംടി എന്നിവ കുതിപ്പും നല്കുന്നു. . സ്റ്റാന്‍ഡേഡ് വാഗണ്‍ആറിന് 4.17 ലക്ഷം രൂപയും എഎംടി നല്കിയ ടോപ് സ്പെക് വേരിയന്റിന് 5.39 ലക്ഷം രൂപയുമാണ് വില. കൂടാതെ 15,490 രൂപയും 25,490 രൂപയും വില വരുന്ന രണ്ട് ആക്സസറി കിറ്റുകളും മാരുതി ലഭ്യമാക്കുന്നു. ഫാക്റ്ററി ഫിറ്റഡ് സിഎന്‍ജി കിറ്റിലും വാഗണ്‍ആര്‍ ലഭിക്കും.
Post Your Comments