2019 മോഡല്‍ മാരുതി സുസുകി വാഗണ്‍ ആര്‍ ജനുവരി 23 ന് വിപണിയില്‍ അവതരിപ്പിക്കും. ജനപ്രിയ ടോള്‍ബോയ് ഹാച്ച് ബാക്കിന്റെ പുതിയ പതിപ്പ് പരീക്ഷണ ഓട്ടം നടത്തുന്നത് പലപ്പോഴായി കണ്ടെത്തിയിരുന്നു. മൂന്നാം തലമുറ വാഗണ്‍ ആറാണ് വിപണിയിലെത്തുന്നത്.
ടോള്‍ബോയ് സവിശേഷത നിലനിര്‍ത്തുമ്പോള്‍ തന്നെ നിലവിലെ മോഡലുമായി തീര്‍ച്ചയായും ധാരാളം വ്യത്യാസം കാണും. വര്‍ഷങ്ങളായി ഇന്ത്യയിലെ ബെസ്റ്റ് സെല്ലിംഗ് കാറുകളിലൊന്നാണ് മാരുതി സുസുകി വാഗണ്‍ ആര്‍.
കാബിനില്‍ പുതുതായി ടച്ച് സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം നല്‍കിയേക്കും. മറ്റ് പ്രീമിയം ഫീച്ചറുകളും പ്രതീക്ഷിക്കാം.സ്പ്ലിറ്റ് ഹെഡ്‌ലാംപുകള്‍ ലഭിക്കും. പില്ലറിന് പകരം പുതിയ വാഗണ്‍ ആറിന്റെ ഡോറുകളില്‍ റിയര്‍ വ്യൂ മിററുകള്‍ നല്‍കും. മാരുതി സുസുകിയുടെ ഹാര്‍ട്ടെക്റ്റ് പ്ലാറ്റ്‌ഫോമിലാണ് പുതിയ വാഗണ്‍ആര്‍, വാഗണ്‍ആര്‍ സ്റ്റിംഗ്രേ നിര്‍മിക്കുന്നത്.
പുതിയ വാഗണ്‍ആറിന് 3395 എംഎം നീളവും 1475 എംഎം വീതിയും 1650 എംഎം ഉയരവും ഉണ്ടായിരിക്കും. 2460 മില്ലി മീറ്ററാണ് വീല്‍ബേസ്. 1.0 ലിറ്റര്‍ കെ10ബി പെട്രോള്‍ എഞ്ചിനായിരിക്കും പുതിയ മാരുതി സുസുകി വാഗണ്‍ആറിന് കരുത്തേകുന്നത്. നിലവിലെ വാഗണ്‍ആര്‍ ഉപയോഗിക്കുന്നതും ഇതേ എഞ്ചിനാണ്.
2017 സെപ്തംബറില്‍ വാഗണ്‍ ആറിന്‍റെ വില്‍പ്പന 20 ലക്ഷം പിന്നിട്ടിരുന്നു. ഇന്ത്യയില്‍ ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ കാര്‍ മോഡലാണ് വാഗണ്‍ ആര്‍. മാരുതിയുടെ തന്നെ ഓംനി, 800, അള്‍ട്ടോ തുടങ്ങിയവയാണ് ഈ നേട്ടം സ്വന്തമാക്കിയത്. 1999ലാണ് മാരുതി സുസുക്കി ടോള്‍ ബോയി വിഭാഗത്തില്‍ വാഗണ്‍ ആറിനെ നിരത്തിലിറക്കുന്നത്.
Post Your Comments