ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മതനിരപേക്ഷകക്ഷികള്‍ ഭൂരിപക്ഷം നേടുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പിനുശേഷം മായാവതി, അഖിലേഷ്, മമത ബാനര്‍ജി എന്നിവര്‍ ബിജെപിയെ പിന്തുണയ്ക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബിജെപിയുടെ സാധ്യതകള്‍ അടയ്ക്കുന്നതിനാണ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്‍ഗണന നല്‍കിയത്. അതിത് 90 ശതമാനം നിറവേറ്റിക്കഴിഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും മാധ്യമങ്ങളെ കണ്ട സമയത്തുതന്നെയായിരുന്നു രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനം നടത്തിയത്. എഐസിസി ആസ്ഥാനത്തായിരുന്നു രാഹുലിന്റെ വാര്‍ത്താസമ്മേളനം.
Post Your Comments