Latest NewsKerala

രോഗി മരിച്ചു: ചികിത്സാ പിഴവെന്ന് പരാതി

കോഴിക്കോട്: ചികിത്സാ പിഴവിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന് പരാതി. കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെയാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. പിത്താശയക്കല്ല് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്ക് വിധേയനായ രോഗിയാണ് മരിച്ചത്. ചേമഞ്ചേരി സ്വദേശി ബൈജുവാണ് മരിച്ചത്.

ശസ്ത്രക്രിയയില്‍ പിഴവ് പറ്റിയെന്ന് നേരത്തേ തന്നെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ശസ്ത്രക്രിയക്കു ശേഷം പിത്താശയത്തിലെ നീര് പോകാന്‍ ഇടേണ്ടിരുന്ന ട്യൂബ് ഇട്ടിരിന്നില്ലെന്നും ഇതിനെ തുടര്‍ന്ന് ബൈജുവിന്റെ വയര്‍ ക്രമാതീതമായി വീര്‍ത്തതോടെ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു. ചികിത്സാ പിഴവ് ഉണ്ടായതായി ബന്ധുക്കള്‍ നേരത്തേ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

അതേസമയം അധികൃതര്‍ നടപടി സ്വീകരിക്കാതെ മൃതദേഹം കൊണ്ടു പോകില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ജില്ലാ കളക്ടര്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തിയാല്‍ മാത്രമേ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്താന്‍ അനുവദിക്കില്ലെന്ന് ഇവര്‍ പറഞ്ഞു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button