ലണ്ടൻ: അമിതമദ്യപാനത്തിന്റെ കാര്യത്തിൽ ലോകരാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ആറാം സ്ഥാനത്ത്
ഇംഗ്ലണ്ടാണ് ഒന്നാം സ്ഥാനത്ത്. അമേരിക്ക, കാനഡ, ഒസ്ട്രേലിയ, ഡെൻമാർക്ക്, അയലൻഡ്, മെക്സിക്കോ, ചെക്ക് റിപ്പബ്ലിക്ക്, ഫിൻലാൻഡ് എന്നിവയാണ് പട്ടികയിൽ ആദ്യത്തെ പത്തിൽ ഇടംനേടിയ മറ്റ് രാജ്യങ്ങൾ. ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗ്ലോബൽ ഡ്രഗ് സർവേ ( ജിഡിഎസ്) വെള്ളിയാഴ്ചയാണ് റിപ്പോർട്ട് പുറത്ത് വിട്ടത്.
വർഷത്തിൽ 51.1 തവണ ബ്രിട്ടീഷുകാർ മദ്യപിക്കുമ്പോൾ 41 തവണയാണ് ഇന്ത്യക്കാർ മദ്യപിക്കുന്നത്. ആഴ്ചയിൽ ഒരു തവണയെങ്കിലും ബ്രിട്ടീഷുകാർ മദ്യപിക്കുന്നു. ലോകത്തെ ശരാശരി മദ്യത്തിന്റെ ഉപയോഗത്തെക്കാളും വളരെ കൂടുതലാണ് ഇരുരാജ്യങ്ങളും ഉപയോഗിക്കുന്നത്. വർഷത്തിൽ 33 തവണ മദ്യം ഉപയോഗിക്കുന്നതാണ് ശരാശരിയെന്നും റിപ്പോട്ടിൽ പറയുന്നു. അമേരിക്ക (50.3), കാനഡ (47.9), ഒസ്ട്രേലിയ (47.4) എന്നിങ്ങനെയാണ് ഈ രാജ്യങ്ങളിലെ കണക്ക്.
30 രാജ്യങ്ങളിലെ 123,814 ജനങ്ങളിൽ നടത്തിയ സർവേപ്രകാരം 60 ശതമാനത്തോളം ആളുകളും വർഷത്തിൽ നാലോ അതിലധികമോ തവണ അമിതമായി മദ്യം ഉപയോഗിക്കുന്നവരാണ്. ഇതിൽ 59 ശതമാനം പേരും 29 വയസിനടുത്തുള്ള യുവാക്കളാണെന്നും ഗ്ലോബൽ ഡ്രഗ് സർവേ തലവൻ പ്രൊഫ. ആഡം വിൻസ്റ്റോക്ക് പറഞ്ഞു.
Post Your Comments