Latest News

വായിച്ച്‌ ബോറടിച്ചെങ്കിൽ പുസ്‌തകങ്ങൾ ഇനി മുതല്‍ കണ്ടും കേട്ടും പഠിക്കാം

തിരുവനന്തപുരം: പുസ്‌തകങ്ങൾ ഇനി മുതല്‍ കണ്ടും കേട്ടും പഠിക്കാനും ഇനി മുതൽ സൗകര്യം. ഒന്‍പതും പത്തും ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പുസ്‌തകം കേട്ടുപഠിക്കാനായി ക്യുആര്‍ കോഡുകള്‍ തയ്യാറാക്കിയിരിക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍ ഉപയോ​ഗിച്ച്‌ പുസ്തകങ്ങളിലെ ക്യുആര്‍ കോഡുകള്‍ സ്കാന്‍ ചെയ്താല്‍ ഇവ കാണാനും കേള്‍ക്കാനും സാധിക്കും. സയന്‍സ് വിഷയങ്ങളിലെ പരീക്ഷണങ്ങള്‍ , ഇം​ഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളില്‍ പാഠഭാ​ഗങ്ങളുടെ ദൃശ്യാവിഷ്കാരം തുടങ്ങിയവയാണ് ക്യു ആര്‍ കോഡുകൾ സ്‌കാൻ ചെയ്‌താൽ കഴിയുന്നത്. ഇം​ഗ്ലീഷ്, മലയാളം മീഡിയം കുട്ടികള്‍ക്കായി വെവ്വേറെ രീതിയില്‍ ഇവ ക്രമീകരിച്ചിട്ടുണ്ട്. അധ്യാപകര്‍ക്ക് ക്യുആര്‍ കോഡുകള്‍ ഉപയോ​ഗിക്കുന്നതിനുള്ള പരിശീലനം ഉടന്‍ നല്‍കും.

shortlink

Related Articles

Post Your Comments


Back to top button