Latest NewsKeralaIndia

‘സി പി ഐ യുടെ ബ്രാഞ്ച് സെക്രട്ടറിയുടെ മകളെ +1ന് പഠിക്കുന്ന കാലം മുതൽ വർഷങ്ങളായി ലൈംഗികമായി പീഡിപ്പിക്കുന്ന എസ്എൻഡിപി നേതാവിനെ സർക്കാർ രക്ഷിക്കുന്നു’: കെ എം ഷാജഹാൻ

തിരുവനന്തപുരം: സ്ത്രീ സുരക്ഷയ്ക്ക് മുന്തിയ പരിഗണന എന്നത് ഈ സർക്കാരിന്റെ വാക്കുകളില്‍ മാത്രമെന്ന് ഉദാഹരണം സഹിതം വിവരിച്ച്‌ മുന്‍ സിപിഎം നേതാവും വിഎസിന്റെ പഴ്‌സണല്‍ സ്റ്റാഫുമായിരുന്ന കെഎം ഷാജഹാന്‍. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.സിപിഐയുടെ പ്രാദേശിക നേതാവിന്റെ മകളെ സ്‌കൂള്‍ തലം മുതല്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ശല്യം ചെയ്യുകയും ചെയ്യുന്ന എസ്‌എന്‍ഡിപി നേതാവിനെ ഇയാളെ ശിക്ഷിക്കുന്നതിന് പകരം പെണ്‍കുട്ടിയെയും വീട്ടുകാരെയും ദ്രോഹിക്കാന്‍ ശ്രമിക്കുകയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവര്‍ എന്നാണ് ഷാജഹാന്റെ ആരോപണം .

മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കിയിട്ടും ചില ഇടപെടലുകളുണ്ടായത് മാത്രം മിച്ചം. ശല്യം കൂടുകയും ഇപ്പോള്‍ പെണ്‍കുട്ടിയുടെ വീഡിയോ ദൃശ്യം പകര്‍ത്തി പ്രചരിപ്പിക്കുകയുമാണ് ഒരു വിഭാഗം എന്നും ഷാജഹാന്‍ ഫേസ്‌ബുക്ക് പോസ്റ്റില്‍ പറയുന്നു.

പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

‘വിട്ട് വീഴ്ചയില്ലാത്ത സ്ത്രീ സുരക്ഷ’ എന്ന മുദ്രാവാക്യം ഉയർത്തി അധികാരത്തിൽ വന്ന സർക്കാർ ഭരിക്കുന്ന കേരളത്തിൽ, ഭരണകക്ഷി ഘടകകക്ഷിയായ സി പി ഐ യുടെ ഒരു ബ്രാഞ്ച് സെക്രട്ടറിയുടെ മകളെ +1ന് പഠിക്കുന്ന കാലം മുതൽ വർഷങ്ങളായി ലൈംഗികമായി ഉപദ്രവിച്ചുകൊണ്ടിരിക്കുന്ന, നാട്ടിലെ പ്രമാണിയും എസ് എൻ ഡി പി ശാഖാ ഭാരവാഹിയും സാമൂഹ്യ വിരുദ്ധനുമായ ഒരു നരാധമനെ, എല്ലാ നിയമങ്ങളും നഗ്നമായി ലംഘിച്ച് പോലീസും ഭരണകൂടവും ചേർന്ന് സംരക്ഷിക്കുന്നതിനെ കുറിച്ച്, ഹതഭാഗ്യയായ ആ പെൺകുട്ടി തന്നെ പറയുന്നത് കേൾക്കുക:

“അന്ന് അങ്ങനെ ഒരിക്കലും ഉണ്ടാകുമെന്ന് കരുതിയതല്ല, പക്ഷേ വീട്ടിൽ അതിക്രമിച്ച് ക യറുകയായിരുന്നു.അന്നേരം തിരിച്ച് പ്രതികരിക്കാൻ ധൈര്യം കിട്ടിയത് കൊണ്ട് മാത്രമാണ് ഞാൻ രക്ഷപെട്ടത്.അതിന് ശേഷം നിരന്തരം അയാളിൽ നിന്ന് ശല്യമുണ്ടായിക്കൊണ്ടിരുന്നു.അന്നേരം അമ്മയുടെ അടുത്ത് പറഞ്ഞു, അമ്മ ഒരുപാട് പ്രാവശ്യം താക്കീത് ചെയ്താ, പക്ഷേ ക്ലാസ്സിൽ പോകുമ്പോഴും എല്ലാം പുറകേ വന്ന് ശല്യമാ.”

” നാണക്കേട് ഓർത്ത് പുറത്ത് പറയാൻ പറ്റിയില്ല. അച്ഛൻ അറിഞ്ഞാൽ അത് വലിയ പ്രശ്നമാകുമെന്ന് കരുതി ഞങ്ങൾ പരമാവധി മന:പ്പർവ്വം താഴ്ത്തി വച്ചതാ, എന്നിട്ടും ശല്യം തുടർന്നു. +1 കഴിയുമ്പോൾ എങ്ങോട്ടെങ്കിലും മാറി നിൽക്കാമെന്നാ കരുതിയത്.പക്ഷേ +2 വിന് പഠിക്കുന്ന സമയത്മ്യം അയാളുടെ ഭാഗത്ത് നിന്ന് വീണ്ടും ശല്യമുണ്ടായി. അയാളുടെ സ്വഭാവം അറിഞ്ഞു കൊണ്ട് തന്നെ, ഒരു മുൻകരുതലെടുത്ത് കൊണ്ടാ ഇരുന്നത്. അന്നും അമ്മയാണെന്ന് കരുതി, വാതില് തള്ളിത്തുറന്ന് അകത്ത് കയറി, പക്ഷേ പിടിച്ച് നിൽക്കാൻ പറ്റിയെനിക്ക്.”

“രണ്ട് പ്രാവശ്യം അയാളുടെ അടുത്ത് നിന്ന് attempt ഉണ്ടായി, പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതാണ്.അയാളെ രക്ഷിക്കാനുള്ള എല്ലാ ശ്രമവും പോലീസിന്റെ ഭാഗത്ത് നിന്ന് നടക്കുകയാണ്. അവസാനം അയാളുടെ ഭാഗത്ത് നിന്ന് ഉപദ്രവം ഉണ്ടായ സമയത്ത് ഞാൻ എഴുകോൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.ഞാൻ പോലീസ് സ്റ്റേഷനിലേക്ക് ചെല്ലണം എന്നവർ ആവശ്യപ്പെട്ടു. പറ്റില്ലാ, വീട്ടിൽ വന്ന് വനിതാ പോലീസ് മൊഴിയെടുക്കണം എന്ന് ഞാൻ ആവശ്യപ്പെട്ടു”.

” പിറ്റേ ദിവസം പോലീസ് സ്റ്റേഷനിൽ നിന്ന് മൊഴിയെടുക്കാൻ ആള് വന്നു. എന്റെ സ്റ്റേറ്റ്മെന്റ് മൊത്തം എടുത്തു. ഞാൻ പറഞ്ഞതൊന്നും അത് പോലെ തന്നെ എഴുതാൻ അവർ തയ്യാറായില്ല. അന്ന് വൈകിട്ട് തന്നെ പോലീസ് സ്റ്റേഷനിൽ നിന്ന് കുറച്ച് പോലീസ്കാരും ഒരു വനിതാ കോൺസ്റ്റബിളും വന്ന് മജിസ്ട്രേറ്റിന്റെ അടുത്ത് കൊണ്ട് പോണം, സ്റ്റേറ്റ്മെന്റ് എടുക്കാനാണ് എന്ന് പറഞ്ഞ് കൊണ്ടു പോവുകയായിരുന്നു. പക്ഷേ ഞങ്ങളെ കൊണ്ടുപോയത് എഴുകോൺ പോലീസ് സ്റ്റേഷനിലേക്കായിരുന്നു.”

” പോലീസ് സ്റ്റേഷനിൽ വച്ച് ഒരു പാട് ഇൻസൾട്ട് ചെയ്തു.മക്സിമം അയാളെ സപ്പോർട്ട് ചെയ്താണ് സംസാരിച്ചത്. ഞാൻ പറയുന്നതൊന്നും അവർ എഴുതാൻ തയ്യാറായില്ല. വളരെ മോശമായിട്ട് എന്നോട് സംസാരിക്കുകയായിരുന്നു. ഞാൻ പറയുന്നതെല്ലാം മറ്റാർക്കോ വേണ്ടി ഞാൻ ചെയ്യന്നതാണ് എന്ന രീതിയിലാണ് അവർ സംസാരിച്ചത്. ഒരു പെൺകുട്ടി എന്ന പരിഗണന പോലും അവർ എനിക്ക് തന്നില്ല.”

“രണ്ടര മണിക്കൂറോളം എന്നെയും അമ്മയേയും പോലീസ് സ്റ്റേഷനിലിരുത്തി. സ്റ്റേറ്റ്മെന്റ് എടുക്കാൻ നേരം അമ്മയെ പുറത്താക്കി. എന്നെ മാത്രമാണ് അകത്തിരുത്തിയത്.എല്ലാ പോലീസുകാരും കേൾക്കെ എന്റെ സ്റ്റേറ്റ്മെന്റ് എടുത്തു.ഓപ്പണായിട്ട് പറയാൻ പറ്റില്ല എന്ന് പറഞ്ഞപ്പോൾ, എന്നോട് ഷൗട്ട് ചെയ്യുകയാണ് അവർ ചെയ്തത്. അവിടെയിരുത്തി തന്നെ എന്നെ കൊണ്ട് എല്ലാം പറയിച്ചു അവർ.8 മണിയോടെ, മജിസ്ട്രേറ്റിന്റെ അടുത്ത് കൊണ്ട് പോ വുന്നില്ല എന്ന് പറഞ്ഞ് ഞങ്ങളെ ഒറ്റക്ക് ഇറക്കിവിടുകയാണവർ ചെയ്തത്. മജിസ്ട്രേറ്റിന്റെ അടുത്ത് കൊണ്ട് പോയി എന്ന് കരുതിയാണ് അച്ഛൻ ഇരുന്നത്. രാത്രി ഒറ്റക്ക് ഞങ്ങൾക്ക് തിരിച്ച് വരേണ്ടി വന്നു. സ്റ്റേറ്റ്മെന്റ് അവർ പൂർണ്ണമായി രേഖപ്പെടുത്തിയതുമില്ല.”

” അയാൾക്കെതിരെ പരാതി കൊടുത്തത് ഞാനാണെന്ന് നാട്ടിലുള്ള എല്ലാവരും അറിഞ്ഞു. അവർ അന്നേരം തന്നെ എന്റെ വീഡിയോ എടുക്കുന്നുണ്ടായിരുന്നു.പലർക്കും എന്റെ വീഡിയോ സെൻറ് ചെയ്ത് കൊടുത്തു. നാണക്കേട് ഓർത്തിട്ടാണ് ഇത്രയും നാൾ താഴ്ത്തി വച്ചത്. പക്ഷേ പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ അവിടുന്നാണ് ഏറ്റവും കൂടുതൽ അപമാനം നേരിട്ടത്.തെറ്റ് കാരി ഞാനാണെന്നുള്ള രീതിയിൽ നാട്ടിൽ മുഴുവനറിഞ്ഞു.അന്ന് തന്നെ ആളുകൾ വിളിച്ച് ചോദിക്കന്നുണ്ടായിരുന്നു. ഇങ്ങനൊക്കെ കംപ്ലയിന്റ് കൊടുത്തിട്ടുണ്ടോ യിരുന്നോ, ഞങ്ങൾ വീഡിയോ കണ്ടു എന്ന പറഞ്ഞു പലരും വിളിച്ചു. “

“പിന്നെ ഞങ്ങൾ വെയിറ്റ് ചെയ്തിരുന്നു. അവർ മൊഴിയെടുക്കാൻ തയ്യാറാകാത്തത് കൊണ്ട് സി എമ്മിന്റെ ഓഫീസിൽ പോയി അവിടെ ഞാൻ പരാതി കൊടുത്തു. അവിടെ നിന്ന് എസ് പി ഓഫീസിൽ ബന്ധപ്പെട്ടു.ഉറപ്പായിട്ടും മജിസ്ട്രേറ്റിന്റെ അടുത്ത് കൊണ്ടു പോകാം എന്നും മൊഴി രേഖപ്പെടുത്താം എന്നു അവർ പറഞ്ഞു. പക്ഷേ പിന്നേയും നീതി കിട്ടാതായപ്പോൾ സി എമ്മിന്റെ ഓഫീസുമായി ബന്ധപ്പെട്ടു. അവിടെ നിന്ന് അറിയിച്ചത് അനുസരിച്ച് റേഞ്ച് ഐജിയെ ഞങ്ങൾ പോയി കണ്ടു. അദ്ദേഹം ബന്ധപ്പെട്ടതിന് ശേഷമാണ് മജിസ്ട്രേറ്റിന്റെ അടുത്ത് കൊണ്ട് പോയതും തന്റെ മൊഴി പൂർണ്ണമായി രേഖപ്പെടുത്തിയതും “.

“സംഭവം നടന്ന് ഒരു മാസമായിട്ടും അയാൾക്കെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. പോലീസ് സ്റ്റേഷനിൽ നിന്ന് അയാളെ സഹായിക്കാനുള്ള എല്ലാ മാർഗ്ഗങ്ങളും സ്വീകരിക്കുന്നുണ്ട്. രണ്ട് പ്രാവശ്യം എനിക്ക് അപമാനം നേരിട്ടു. അതിനേക്കാൾ അപമാനം പോലീസ് സ്റ്റേഷനിൽ നിന്ന് ഉണ്ടായി. പക്ഷേ എല്ലാവരും പ്രതിയെ സപ്പോർട്ട് ചെയ്യാനാണ് ശ്രമിക്കുന്നത്. ഞാനയാളെ മർദ്ദിച്ചു എന്ന രീതിയിൽ കേസ് മാറ്റി എനിക്കെതിരെ കേസെടുക്കാനാണ് അവർ ശ്രമിക്കുന്നത്. “

കൊല്ലം ജില്ലയിലെ എഴുകോൺ എന്ന സ്ഥലത്ത് സി പി ഐ ബ്രാഞ്ച് സെക്രട്ടറിയുടെ മകൾ നേരിടേണ്ടി വന്ന ക്രൂരമായ പീഢനവും, പ്രതിയായ എഴുകോൺ എസ് എൻ ഡി പി ശാഖാ സെക്രട്ടറിയുമായ ടി സജീവിനെ സഹായിക്കാൻ പോലീസ് നടത്തുന്ന നീചമായ ശ്രമങ്ങളുമാണ് ആ പെൺകുട്ടി മുകളിൽ വിശദീകരിച്ചത്.

ഞാനും, സി ആർ നീലകണ്ഠനും മെയ് 16ന്, ഇരയായ പെൺകുട്ടിയെ എഴുകോണിൽ പോയി നേരിട്ട് കണ്ടിരുന്നു. ആ പെൺകുട്ടിയുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ പെൺകുട്ടിയോടൊപ്പം ഉറച്ച് നിൽക്കാൻ ഞങ്ങൾ തീരുമാനിച്ചു.പെൺകുട്ടിയുടെ കുടുംബത്തോട് ഞങ്ങൾ പൂർണ്ണമായ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

ഈ പെൺകുട്ടി പക്ഷേ അസാമാന്യ ധൈര്യശാലിയായി മാറിയതായി ഞങ്ങൾക്ക് ബോധ്യമായി.പോരാടാൻ ഉറച്ചിരിക്കുകയാണ് പെൺകുട്ടി. മറുഭാഗത്ത് എല്ലാ രാഷ്ട്രീയ പാർടികളും ( സി പി ഐ ഒഴിച്ച് ) പീഢകനൊപ്പമാണ്.പോലീസും പീഢകന് പിറകിൽ പറപോലെ ഉറച്ച് നിൽക്കുന്നു. പ്രമാണിയാണയാൾ, വലിയ സ്വാധീനശക്തിയുള്ളവനും.

അതിന്റെ വിശദാംശങ്ങൾ നാളെ.

(തുടരും)

shortlink

Related Articles

Post Your Comments

Related Articles


Back to top button