ന്യൂയോര്‍ക്ക്: സ്നാപ്ചാറ്റിന്‍റെ പാത പിന്തുടര്‍ന്ന് 2017 ഡിസംബറില്‍ ചില തിരഞ്ഞെടുത്ത രാജ്യങ്ങളില്‍ അവതരിപ്പിച്ച ഇന്‍സ്റ്റഗ്രാം ഡയറക്ട് ആപ്പിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഒരുങ്ങി ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാം. സോഷ്യല്‍ മീഡിയ കമന്‍റേറ്റര്‍ മാറ്റ് നവാര ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
പ്രതീക്ഷിച്ച വിജയം കൈവരിക്കാതെ വന്നതോടെയാണ് ഈ ആപ്പിനോട് വിടപറയാനുള്ള തീരുമാനത്തിലേക്ക് ഇന്‍സ്റ്റഗ്രാമിനെ എത്തിച്ചത്. എന്നാൽ ഫേസ്ബുക്ക് തങ്ങളുടെ കീഴിലുള്ള ആപ്പുകളെ കൂടുതല്‍ കേന്ദ്രീകൃത സ്വഭാവത്തിലേക്ക് എത്തിക്കുന്നതിന്‍റെ ഭാഗമാണ് പുതിയ നീക്കം എന്നും റിപ്പോർട്ടുണ്ട്.
ചിലി, ഇസ്രയേല്‍, ഇറ്റലി, പോര്‍ച്ചുഗല്‍, തുര്‍ക്കി എന്നിവിടങ്ങളിലായിരുന്നു ഈ ആപ്പിന്റെ പ്രവർത്തനം. ഈ ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് പ്രധാന ഇന്‍സ്റ്റഗ്രാം ആപ്പില്‍ ഇന്‍ബോക്സ് ലഭ്യമായിരുന്നില്ല. എന്നാല്‍ ഇന്‍സ്റ്റഗ്രാം മെയിന്‍ ആപ്പില്‍ ഡയറക്ട് ടാബിലൂടെ ഡയറക്ട് സന്ദേശങ്ങളില്‍ എത്താൻ സാധിക്കുമായിരുന്നു
Post Your Comments