Latest NewsKerala

 പ്രായമേറിയ സ്ത്രീകളുടെ കഴുത്തില്‍ നിന്നു മാല മോഷ്ടിക്കുന്ന തമിഴ്‌നാട് സ്വദേശികളെ കുറിച്ച് പൊലീസ് കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങള്‍ : മക്കള്‍ പഠിയ്ക്കുന്നത് കൊടൈക്കനാലിലെ ആഡംബര സ്‌കൂളില്‍

കാഞ്ഞങ്ങാട് : പ്രായമേറിയ സ്ത്രീകളുടെ കഴുത്തില്‍ നിന്നു മാല മോഷ്ടിക്കുന്ന തമിഴ്‌നാട് സ്വദേശികളുടെ വിവരങ്ങള്‍ തേടിപ്പോയ പൊലീസ് കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങള്‍. കഴിഞ്ഞ ഏപ്രില്‍ 27 നാണ് കുന്നുമ്മല്‍ ക്ഷേത്ര പരിസരത്ത് നിന്നു വീട്ടമ്മയുടെ മാല പൊട്ടിച്ചേടിയ കേസില്‍ ഹൊസ്ദുര്‍ഗ് പൊലീസ് തമിഴ്‌നാട് സ്വദേശികളായ ജ്യോതി (48), ജയന്തി (43) എന്നിവരെ അറസ്റ്റു ചെയ്തത്.

തുടരന്വേഷണത്തിന്റെ ഭാഗമായി ഇവരുടെ മോഷണ പശ്ചാത്തലം അന്വേഷിച്ചപ്പോഴാണ് തട്ടിപ്പിന്റെ ആഴം വ്യക്തമാക്കുന്ന വിവരങ്ങള്‍ പൊലീസിന് കിട്ടിയത്. തമിഴ്നാട് തിരുപ്പൂര്‍ വാസനാസി പാളയമാണ് ഇവര്‍ അന്നു പിടിയിലാകുമ്പോള്‍ പൊലീസിന് നല്‍കിയ വിലാസം.

എന്നാല്‍ അന്വേഷണത്തില്‍ ഇവരുടെ യഥാര്‍ഥ സ്വദേശം ശിവഗംഗയിലെ ത്രിഭുവന എന്ന സ്ഥലമാണെന്ന് മനസിലായി. തിരുപ്പൂരില്‍ നിന്നു മുല്ലപ്പു വില്‍പ്പനയ്ക്ക് വന്നതാണെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ മോഷണമാണ് ഇവരുടെ മുഖ്യ തൊഴിലെന്നും ഇവര്‍ക്കു പിന്നില്‍ വന്‍ സ്രാവുകളുണ്ടെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.

ശിവഗംഗ ജില്ലയില്‍ ത്രിഭുവനയിലാണ് ഇവരുടെ താമസമെന്ന് പൊലീസ് കണ്ടെത്തിയതോടെ ഇവരുടെ ജീവിത പശ്ചാത്തലവും പൊലീസ് പരിശോധിച്ചു. റസിഡന്‍ഷ്യല്‍ മേഖലയിലാണ് വീട്. ആഡംബര വീടുകളാണ് രണ്ടു പേരുടെയും. മക്കള്‍ പഠിക്കുന്നത് കൊടൈക്കനാലിലെ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍. ഒരാള്‍ക്ക് മൂന്നും മറ്റൊരാള്‍ രണ്ടും കുട്ടികളാണ് ഉള്ളത്. എല്ലാവരുടെയും പഠനം ലക്ഷങ്ങള്‍ ചെലവഴിച്ച്. ജീവിതവും ആഡംബരം നിറഞ്ഞതാണ്. മികച്ച കായിക പരിശീലനമടക്കമാണ് കുട്ടികള്‍ക്ക് നല്‍കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button