ബെര്‍ലിന്‍: ലോകത്തിലെ ആദ്യ ഇലക്ട്രിക് പറക്കും ടാക്സിയുടെ പരീക്ഷണപ്പറക്കൽ വിജയം. പറക്കല്‍ വിജയകരമായതിനു ശേഷം മാത്രമാണ് നിര്‍മാതാക്കള്‍ പരീക്ഷണം നടത്തിയതായി അറിയിച്ചത്. ജര്‍മന്‍ സ്റ്റാര്‍ട്ടപ്പായ ലിലിയം ഡിസൈന്‍ ചെയ്ത അഞ്ച് സീറ്റര്‍ പേടകമാണ് വിജയകരമായി പരീക്ഷണം പൂർത്തിയാക്കിയത്. 300 കിലോമീറ്റര്‍ (186 മൈല്‍) സഞ്ചരിക്കാനുള്ള ശേഷിയാണ് ഈ ചെറു വിമാനത്തിനുള്ളത്. പൈലറ്റിന് നിയന്ത്രിക്കാവുന്നതോ അല്ലെങ്കില്‍ ഡ്രോണ്‍ മോഡില്‍ നിയന്ത്രിക്കാവുന്നതോ ആണ് ഇവ. കാറിനേക്കാള്‍ അഞ്ചു മടങ്ങ് വേഗവും മോട്ടോര്ബൈക്കിനേക്കാള് കുറഞ്ഞ ശബ്ദവുമുള്ളവയാണ്. 2025 മുതല്‍ ആഗോള വ്യാപകമായി ഇവ പ്രചാരത്തിലാകുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. ഹെലികോപ്റ്റര്‍ യാത്രയേക്കാളും കുറഞ്ഞ ചെലവില്‍ യാത്രയൊരുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു.
Post Your Comments