തിരുവനന്തപുരം: സംസ്ഥാന പോലീസ് മോധാവി ലോക്നാഥ് ബെഹ്റയുടെ വിദേശയാത്രയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അനുമതി നല്‍കിയില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ ബെഹ്റയ്ക്ക് തല്കാലം യാത്രയ്ക്ക് അനുമതി നല്‍കേണ്ട എന്നാണ് കമ്മീഷന്റെ തീരുമാനം.
ദുബായിലെ ഓട്ടോമാറ്റിക് പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം പഠിക്കാന്‍ മൂന്നു ദിവസത്തേയ്ക്കായിരുന്നു ഡിജിപി വിദേശ യാത്രയ്ക്ക് അമുമതി തേടിയത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടുകയായിരുന്നു.
നാളെ കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളില്‍ റീപോളിംഗ് നടക്കുന്നതും ഈ മാസം 23ന് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരുന്നതും ചൂണ്ടിക്കാട്ടിയാണ് കമ്മീഷന് യാത്രയ്ക്കുള്ള അനുമതി നിഷേധിച്ചത്.
Post Your Comments