കാബൂൾ : അഫ്ഗാനിസ്ഥാനിൽ വീണ്ടുമുണ്ടായ സ്ഫോടനത്തിൽ അഞ്ച് കുട്ടികൾ കൊല്ലപ്പെട്ടു. പടിഞ്ഞാറൻ പ്രവിശ്യയിലെ ഒബാ ജില്ലയിൽ റോഡിനു സമീപം ബൈക്കിൽ സൂക്ഷിച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. 20 പേർക്ക് പരിക്കേറ്റു. റിമോർട്ട് നിയന്ത്രിത ബോംബ് ഉപയോഗിച്ചായിരുന്നു സ്ഫോടനമെന്ന് പ്രവിശ്യ ഗവർണർ വക്താവ് ജലാനി ഫർഹാദ് അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തില്ല. നേരത്തെ അഫ്ഗാനിലെ കിഴക്കന്‍ പ്രവിശ്യയായ ഹെറാത്തിലുണ്ടായ സ്ഫോടനത്തിൽ രണ്ടു പേർ കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Post Your Comments