KeralaLatest News

സുഹൃത്തിനെ കാണാന്‍ പോകാന്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ബിന്ദു തങ്കം കല്യാണി

കോട്ടയം; പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ബിന്ദു തങ്കം കല്യാണി പോലീസിനെ സമീപിച്ചു. സുഹൃത്തിന്റെ വീട്ടില്‍പോകാന്‍ സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ടാണ് ബിന്ദു മണര്‍ക്കാട് പോലീസ് സ്‌റ്റേഷനില്‍ എത്തിയത്. ശബരിമലയില്‍ ദര്‍ശനം നടത്താനൊരുങ്ങിയ ബിന്ദുവിനെതിരെ വലിയ പ്രതിഷേധമാണ് ഉടലെടുത്തത്. ശബരിമല വിഷയത്തില്‍ വിവാദത്തിലായ ബിന്ദു തങ്കം കല്ല്യാണ്ി അന്നു മുതല്‍ പലസ്ഥലങ്ങളില്‍ നിന്നും ഭീഷണി സന്ദേശം ലഭിക്കുന്നുണ്ട്.

കോടതി ഉത്തരവുപ്രകാരമുള്ള പോലീസ് സംരക്ഷണത്തിലാണ് ബിന്ദു ജില്ലയില്‍ എത്തിയത്. എന്നാല്‍, പാമ്പാടിയില്‍ വച്ച് പോലീസുകാരെ പറഞ്ഞു വിടുകയായിരുന്നു.അതിനു ശേഷം ബിന്ദഉ എവിടെ പോയെന്ന് ആര്‍ക്കും അറിയില്ല. എന്നാല്‍ പിന്നീട് ഇന്ന് രാവിലെ മണര്‍കാട് സ്റ്റേഷനില്‍ എത്തുകയായിരുന്നു. ജില്ലയില്‍ ഭീഷണി നിലവിലില്ലാത്തതിനാല്‍ സുരക്ഷ ഒരുക്കാനാവില്ലെന്ന് പോലീസ് ബിന്ദുവിനെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button