
ബിക്കാനര്‍ : ദളിത് സമുദായത്തിൽപ്പെട്ട നവവരന് ക്രൂരമർദ്ദനം. വിവാഹഘോഷയാത്രയുടെ ഭാഗമായി കുതിരപ്പുറത്ത് സഞ്ചരിച്ചതിനാണ് യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ചത്. ബുധനാഴ്ച രാത്രി രാജസ്ഥാനിലെ ബിക്കാനറിലായിരുന്നു സംഭവം നടന്നത്.
രജപുത് വിഭാഗത്തില്‍പ്പെട്ട ആളുകളാണ് യുവാവിനെ മര്‍ദിച്ചത്. മേഘ്വാല് വിഭാഗത്തിലുള്ള യുവാവ് വിവാഹത്തിന് കുതിരയെ ഉപയോഗിക്കുന്നത് ആളുകൾ തടഞ്ഞിരുന്നു.ദളിതര്‍ കുതിരപ്പുറത്ത് സഞ്ചരിക്കുന്നത് ഗ്രാമത്തിന്റെ ആചാരത്തില്പ്പെട്ടതല്ലെന്ന് ഇവര്‍ വാദിച്ചു. ഇതോടെ തര്‍ക്കവും സംഘര്‍ഷവുമായി. രജപുത് വിഭാഗക്കാര്‍ വരന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും മര്‍ദിച്ചു.
ആക്രമണത്തിൽ ഒരു വാഹനം നശിപ്പിക്കുകയും ചെയ്തു. തുടർന്ന് പോലീസ് സ്ഥലത്തെത്തി മേഘ്വാല് രീതിയിൽ വിവാഹം നടത്തിച്ചു. എന്നാൽ അക്രമികളെ കസ്റ്റഡിയിൽ എടുക്കാത്തതിന് ദളിത് വിഭാഗം പോലീസ് സ്റ്റേഷന് മുമ്പിൽ പ്രതിഷേധിച്ചു.ഇതിനിടെ സമാന സംഭവം അരങ്ങേറിയ ഗുജറാത്തിലെ അരവാലിയില് പട്ടേല്‍ വിഭാഗക്കാരായ 16 സ്ത്രീകളടക്കം 150 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
Post Your Comments