ഇന്ന് അന്താരാഷ്ട്ര രക്തസമ്മര്‍ദ്ദ ദിനം. തിരക്ക് പിടിച്ച ജീവിത ശൈലി ആരോഗ്യത്തിലുള്ള ശ്രദ്ധകുറയാനിടയാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ രക്തസമ്മര്‍ദ്ദം കൂടുന്നതും കുറയുന്നതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ സമൂഹത്തില്‍ വര്‍ദ്ധിച്ചു വരികയാണ്.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ ഹൈപ്പര്‍ ടെന്‍ഷന്‍ ഇപ്പോള്‍ പലരിലും കാണപ്പെടുന്ന ഒരു രോഗമായി മാറിയിട്ടുണ്ട്. രക്തസമ്മര്‍ദ്ദം ശരീരത്തില്‍ ഉയര്‍ന്ന് നില്‍ക്കുന്നത് ഹൃദ്രോഗത്തിനും മറ്റ് ജീവിതശൈലി രോഗങ്ങള്‍ക്കും കാരണമാവും. രക്തസമ്മര്‍ദ്ദം മൂലം ഹൃദയാഘാതം, സ്ട്രോക്ക്, വൃക്കരോഗം, മറവിരോഗം ഇങ്ങനെ നിരവധി പ്രശ്‌നങ്ങളാണ് പലരേയും പിടിപ്പെടുന്നത്. രക്തസമ്മര്‍ദ്ദം ഇന്ന് ചെറുപ്പക്കാരിലും കൂടുതലായി കണ്ട് വരുന്നു. ടെന്‍ഷന്‍, അമിതവണ്ണം, ഉറക്കക്കുറവ് ഇങ്ങനെ നിരവധി കാരണങ്ങള്‍ കൊണ്ടാണ് രക്തസമ്മര്‍ദ്ദം ഉണ്ടാകുന്നത്. പലരും നിശബ്ദകൊലയാളിയായി വന്ന് ജീവനെടുക്കുന്ന രക്തസമ്മര്‍ദ്ദത്തെ നിസാരവത്കരിക്കുകയാണ് പതിവ്.
എന്നാല്‍ ശരിയായ രീതിയില്‍ ഭക്ഷണശീലം ചിട്ടപ്പെടുത്തുന്നതിലൂടെ രക്ത സമ്മര്‍ദ്ദത്തില്‍ നിന്നും രക്ഷനേടാനാവും. രക്തസമ്മര്‍ദം കുറയ്ക്കാന്‍ ഏറ്റവും നല്ലത് പഴങ്ങളും പച്ചക്കറികളുമാണ്. അതില്‍ തന്നെ പൊട്ടാസ്യവും വിറ്റമിന്‍ സിയും കൂടുതലുളള പഴങ്ങളാണ് ഏറ്റവും അനുയോജ്യം. ഓറഞ്ച്, തണ്ണിമത്തന്‍, വാഴപ്പഴം, അവക്കാഡോ, തക്കാളി, വെളുത്തുള്ളി, ചീര എന്നിവയയെല്ലാം രക്തസമ്മര്‍ദ്ദം കുറയ്ക്കും.
വാഴപ്പഴം
വാഴപ്പഴം പൊട്ടാസ്യത്തിന്റെ കലവറയാണ്. എന്നാല്‍ സോഡിയത്തിന്റെ അളവ് വളരെക്കുറവും. ഇത് രക്തസമ്മര്‍ദം കുറയ്ക്കാനുതകുന്നതാണ്.
ഏത്തപ്പഴവും രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ നല്ലതാണ്. ഇത് ദിവസവും ഒരെണ്ണം വച്ച് കഴിച്ചാല്‍ രക്തസമ്മര്‍ദ്ദം സാമാന്യം മികച്ച രീതിയില്‍ തന്നെ നിയന്ത്രിക്കാനായി സാധിക്കും.
തണ്ണിമത്തന്‍
ചൂടുകാലത്തെ താരമായ തണ്ണിമത്തനില്‍ എല്‍- സിറ്റ്‌റുലൈന്‍ എന്ന അമിനേ ആസിഡ് ഉണ്ട്. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കാനുതകുന്നതാണ്. ഹൃദയാരോഗ്യത്തിനുതകുന്ന ഫൈബറുകളും,ലൈക്കോപെനിസും, വിറ്റാമിന്‍ എ, പൊട്ടാസ്യം എന്നിവയുണ്ട്. സലാഡായും ഒറ്റയ്ക്കും തണ്ണിമത്തന്‍ കഴിക്കാവുന്നതാണ്.
അവകാഡോസ്
രക്തസമ്മര്‍ദം കുറയ്ക്കാനേറ്റവും ഉപകരിക്കുന്ന പഴവര്‍ഗ്ഗമാണ് വെണ്ണപ്പഴം അഥവാ അവകാഡോസ്. വെണ്ണപ്പഴത്തിലടങ്ങിയിരിക്കുന്ന ഒലിക്ക് ആസിഡ് ഉയരുന്ന രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോള്‍ നിലയും കുറയ്ക്കും. ഇതില്‍ പൊട്ടാസ്യവും ഫോളേറ്റും വളരെക്കുടുതലുളളതിനാല്‍ ഹൃദയാരോഗ്യവും വര്‍ദ്ധിക്കും. അവക്കാഡോയില്‍ ആന്റി ഓക്‌സിഡന്റുകളും വിറ്റമിന്‍ എ, കെ, ബി, ഇ എന്നിവയും കൂടുതലാണ്.
ഓറഞ്ച്
ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമുളള ഓറഞ്ച് രക്തസമ്മര്‍ദം കുറച്ച് ഹൃദയത്തിന്റെയും രക്തക്കുഴലുകളുടെയും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. ഓറഞ്ചിലുളള സവിശേഷ നാരുകളും വിറ്റാമിന്‍ സിയും ശരീരത്തെ ആരോഗ്യകരമായി നിലനിറുത്തുന്നു. ജ്യൂസായും അല്ലാതെയും ഓറഞ്ച് ഉപയോഗിക്കാം.
തക്കാളി
രക്തസമ്മര്‍ദ്ദം കുറയ്ക്കുന്ന ആന്റി-ഓക്‌സിഡന്റായ ലിക്കോപിന്‍ തക്കാളിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ബി പിയുള്ളവര്‍ തക്കാളി കഴിക്കുന്നതില്‍ ഇനി മടി കാണിക്കേണ്ട.
വെളുത്തുള്ളി
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ വളരെ നല്ലതാണ് വെളുത്തുള്ളി. വെളുത്തുള്ളി രക്തയോട്ടം വര്‍ധിപ്പിക്കുന്നതിനും പ്രമേഹം അകറ്റുന്നതിനും സഹായിക്കുന്നു. ദിവസവും വെളുത്തുള്ളി വെറും വയറ്റിലോ അല്ലാതെയോ കഴിക്കാം.
ചീര
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ വളരെ നല്ലതാണ് ചീര. ഇന്ന് മിക്ക വീടുകളിലും ചീര കൃഷി ചെയ്യാറുമുണ്ട്. മഗ്‌നീഷ്യം, അയണ്‍, വിറ്റാമിന്‍ സി എന്നിവ ചീരയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ദിവസവും ചീര കഴിക്കുന്നത് ശീലമാക്കുക.
Post Your Comments