Latest NewsFood & Cookery

നിലക്കടല കഴിച്ചയുടൻ വെള്ളം കുടിച്ചാൽ ?

ധാരാളം പോഷക​ഗുണങ്ങളുള്ളതാണ് നിലക്കടല. കടലയെന്നും കപ്പലണ്ടിയെന്നും അറിയപ്പെടുന്ന നിലക്കടല എല്ലാവർക്കും പ്രിയമുള്ളതാണ്.ഭക്ഷണത്തോടൊപ്പം നിലക്കടല കഴിക്കുന്നത് ഹൃദ്രോഗവും പക്ഷാഘാതവും തടയുമെന്ന് യുഎസിലെ പെന്‍സില്‍വാനിയ സ്റ്റേറ്റ് സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞിട്ടുമുണ്ട്.

ചുവപ്പുമുന്തിരിയിൽ കാണപ്പെടുന്ന റെഡ്‌വെരാട്രോൾ എന്ന ഫിനോളിക് ആന്റിഓക്സിഡന്റ് നിലക്കടലയിൽ അടങ്ങിയിട്ടുണ്ട്. ഇത് അർബുദം, ഹൃദ്രോഗം, നാഡീരോഗങ്ങൾ, മറവിരോഗം എന്നിവയെല്ലാം തടയാൻ സഹായിക്കുന്നു. നിലക്കടല കൊളസ്ട്രോള്‍ കുറയ്ക്കുകയും രക്തസമ്മർദം മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും പഠനം പറയുന്നു.

എന്നാല്‍ നിലക്കടല തിന്നാലുടന്‍ വെള്ളം കുടിക്കരുത് എന്നാണ് പറയാറ്. തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും ഇങ്ങനെ പറയാന്‍ കാരണങ്ങള്‍ നിരവധിയാണ്.നിലക്കടല പൊതുവെ ഡ്രൈ ആയതിനാല്‍ ദാഹം കൂടും എന്നതാണ് ഒരു കാരണം. കൂടാതെ അവയില്‍ എണ്ണ അടങ്ങിയിട്ടുമുണ്ട്. എണ്ണ അടങ്ങിയ ഭക്ഷണം കഴിച്ചതിനു ശേഷം വെള്ളം കുടിച്ചാല്‍ അത് അന്നനാളത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടാനും ചുമ, അസ്വസ്ഥത മുതലായവ ഉണ്ടാകാനും കാരണമാകും.

മറ്റൊന്ന് നിലക്കടല ശരീരത്തിന് ചൂടാണ് എന്നതാണ്. വെള്ളം കുടിക്കുമ്പോള്‍ അത് ശരീരത്തിന്റെ താപനിലയുടെ ബാലന്‍സ് ഇല്ലാതാക്കും, ഇത് ചൂടിനെ കെടുത്തും. പെട്ടെന്നുള്ള ഈ ചൂടും തണുപ്പും ചുമയ്ക്കും ജലദോഷത്തിനും ശ്വാസ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കാരണമാകും.

നിലക്കടല തിന്ന ശേഷം വെള്ളം കുടിക്കുന്നത് വായൂ കോപത്തിന് കാരണമാകും പ്രത്യേകിച്ച് കുട്ടികളില്‍. ചില കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നിലക്കടല അലര്‍ജിയുണ്ടാക്കും. ഇവര്‍ക്ക് തൊണ്ടയില്‍ കരകരപ്പും ഉണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button