Election NewsKeralaLatest NewsElection 2019

പ്രധാനമന്ത്രിയെ പരിഹസിച്ച് വി ടി ബൽറാം

പാലക്കാട്: നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷം ആദ്യമായി പങ്കെടുത്ത വാർത്ത സമ്മേളനത്തിന് എതിരെ പരിഹാസവുമായി വിടി ബൽറാം. ‘താടിയും പ്രസ് ചെയ്ത് കോണും തെറ്റി ഫ്രണ്ട്സിനൊപ്പം മിണ്ടാണ്ടിരിക്കുന്ന ഈ ചടങ്ങിനെയാണ് പ്രസ് കോൺഫറൻസ് എന്ന് പറയുന്നത്” എന്ന ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

https://www.facebook.com/photo.php?fbid=10156631910739139&set=a.10150384522089139&type=3&theater

ഡൽഹിയിൽ ബിജെപി അധ്യക്ഷൻ അമിത് ഷായുടെ ഒപ്പമാണ് നരേന്ദ്രമോദി വാർത്ത സമ്മേളനത്തിൽ പങ്കെടുത്തത്. എല്ലാവരോടും നന്ദി പറയാനെത്തിയതാണെന്ന് മോദി വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. കുടുംബാധിപത്യത്തെ തകർത്ത് അധികാരത്തിലെത്തിയ ജനങ്ങളുടെ സർക്കാർ വാഗ്ദാനം നിറവേറ്റി. വീണ്ടും മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തും. രണ്ടാം തവണയും ജനങ്ങളുടെ സർക്കാർ തുടർച്ചയായി അധികാരത്തിൽ വരികയാണ്. ഇത് ചരിത്രമാണ്. ഇത് രാഷ്ട്രീയഗവേഷകർ പഠിക്കേണ്ടതാണ് . അപൂര്‍വ്വമായേ അഞ്ച് വര്‍ഷം പൂര്‍ത്തീകരിച്ച സര്‍ക്കാര്‍ അധികാരത്തില്‍ വരാറുള്ളൂ. 2019ല്‍ മികച്ച ഭൂരിപക്ഷത്തോടെ പാര്‍ട്ടി അധികാരത്തില്‍ തിരിച്ചുവരുമെന്ന് പറഞ്ഞ മോദി പ്രചാരണവുമായി സഹകരിച്ച എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും നന്ദി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button