കോട്ടയം : സിറോ മലബാർ സഭ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ വ്യാജരേഖ കേസുമായി ബന്ധപ്പെട്ട് ഇൻറർനെറ്റിൽ വ്യാജ രേഖ അപ്ലോഡ് ചെയ്തയാൾ കസ്റ്റഡിയിൽ. എറണാകുളം കോന്തുരുത്തി സ്വദേശി ആദിത്യയെയാണ് കസ്റ്റഡിയിൽ എടുത്തത്. വ്യാപാര കേന്ദ്രത്തിലെ സെർവറിൽ നിന്നാണ് ഇത് അപ്ലോഡ് ചെയ്തത്. ഫാദർ ടോണി കല്ലൂക്കാരനെ അന്വേഷണ സംഘം ചോദ്യം ചെയ്തു.
ആദിത്യയെ കസ്റ്റഡിയിൽ എടുത്തു രണ്ട് ദിവസം ആയിട്ടും അറസ്റ്റ് രേഖപ്പെടുത്തുകയോ വിട്ടയക്കുകയോ ചെയ്യാത്തതിൽ ആലുവ എസ്പി ഓഫീസിനു മുന്നിൽ വൈദികരും നാട്ടുകാരും പ്രതിഷേധിച്ചു. വീട്ടുകാരുമായി സംസാരിക്കാൻ ആദിത്യന് പൊലീസ് അനുവദിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. എന്നാൽ ഇയാളെ വിട്ടയക്കാൻ ആകില്ലെന്ന് പൊലീസ് പ്രതിഷേധക്കാരെ അറിയിച്ചു.
Post Your Comments