Latest NewsKerala

അനധികൃത മണ്ണെടുപ്പ് ; എംഎല്‍എയ്ക്കെതിരെ പരാതി

ആലപ്പുഴ: അനധികൃത മണ്ണെടുപ്പ് നടത്തിയെന്ന പരാതിയിൽ കുടുങ്ങി ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാൻ. സംഭവത്തിൽ റവന്യൂവകുപ്പ് നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ചെങ്ങന്നൂർ ആർഡിഒ ഓഫിസിലേക്ക് ബിജെപി മാർച്ച് നടത്തി.മണ്ണെടുപ്പിന് നേതൃത്വം നൽകുന്നത് സജി ചെറിയാനാണെന്നാണ് ബിജെപി ആരോപിക്കുന്നത്.

ചെങ്ങന്നൂരിലെ സ്റ്റേഡിയം, ആയുർവേദ ആശുപത്രി എന്നിവയുടെ നിർമാണത്തിന്റെ മറവിൽ നടക്കുന്ന മണ്ണെടുപ്പ് ചോദ്യം ചെയ്യുന്നവരെ വികസന വിരോധികളാക്കുകയാണ് സജി ചെറിയാൻ എംഎൽഎയെന്നാണ് ബിജെപിയുടെ വിമർശനം.

ചെങ്ങന്നൂരിലെ മുളക്കുള, വെൺമണി പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് അനധികൃത മണ്ണെടുപ്പ് വ്യാപകമാണ്. സ്റ്റേഡിയം നിർമാണത്തിൻറെ പേരിലാണ് മണ്ണെടുക്കുന്നതെങ്കിലും അനുമതിയോ രേഖകളോ ഇല്ലാതെ നടക്കുന്ന ഖനനത്തിനെതിരെ റവന്യൂ ഉദ്യോഗസ്ഥരും നടപടിയെടുക്കുന്നില്ല. എംഎൽഎയുടെ പിന്തുണയുള്ളതുകൊണ്ടാണ് റവന്യൂ അധികൃതർ ഇടപെടാത്തതെന്നാണ് ബിജെപിയുടെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button