കോട്ടയം : കോട്ടയം എംപി ജോസ് കെ മാണിക്കെതിരെ രൂക്ഷ വിമർശനവുമായി പി സി ജോർജ് രംഗത്ത്. കെഎം മാണി അത്യാഹിത നിലയിൽ കിടക്കുമ്പോഴും മകൻ ജോസ് കെ മാണിയും മരുമകൾ നിഷയും ലോക്സഭ തെരഞ്ഞെടുപ്പിനായി വോട്ട് തേടി നടക്കുകയായിരുന്നുവെന്ന് പി സി ജോർജ് പറഞ്ഞു.
മാണിയുടെ മൃതദേഹത്തോട് അനാദരവ് കാണിച്ചു. മൃതദേഹം സംസ്‌കരിച്ച സ്ഥലം കണ്ടാൽ അത് മനസ്സിലാകുമെന്നും പി സി ജോർജ് പറഞ്ഞു.കെ എം മാണിയുടെ മുഖ്യമന്ത്രി പദം തകർത്തത് ജോസ് കെ മാണിയാണ്. നൂല് പൊട്ടിയ പട്ടം പോലെയാണ് ജോസ് കെ മാണി. കേരള കോൺഗ്രസ് പിരിച്ചുവിടണം എന്ന് താൻ ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ അത് തനിയെ തീരുന്ന അവസ്ഥയാണെന്നും ജോർജ് ആരോപിച്ചു.
പി ജെ ജോസഫ് മാണിയുടെ അനുശോചനം നടത്തിയ രീതി ശരിയായില്ലെന്നും ജോർജ് വ്യക്തമാക്കി.ചേർത്തലയിൽ എൻഡിഎ യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് പിസി ജോർജിന്റെ പ്രതികരണം.
Post Your Comments