Latest NewsLife StyleHealth & Fitness

നിങ്ങള്‍ക്കറിയാമോ? രക്തസമ്മര്‍ദ്ദം ഉയരുന്നതിന്റെ പ്രധാന കാരണം ഇതാണ്…

 

ഇന്നത്തെ ജീവിത സാഹചര്യത്തില്‍ മിക്കവരേയും അലട്ടുന്ന പ്രശ്‌നമാണ് രക്തസമ്മര്‍ദ്ദം. ജീവിതരീതികളിലെ പ്രശ്നങ്ങള്‍ കൊണ്ടോ മറ്റെന്തെങ്കിലും അസുഖം മൂലമോ ആണ് രക്തസമ്മര്‍ദ്ദം കൂടുകയും കുറയുകയും ചെയ്യുന്നത്. എന്നാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് വഴിവയ്ക്കുന്ന ഒരു കാരമാണ് ഇപ്പോള്‍ പഠനങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്. ശരീരത്തില്‍ സിങ്കിന്റെ അളവില്‍ വരുന്ന കുറവാണ് രക്തസമ്മര്‍ദ്ദം ഉയരുന്നതിന് ഒരു കാരണമായി പറയുന്നത്.

വൃക്കയാണ് ശരീരത്തിലെത്തുന്ന സോഡിയത്തെ (ഉപ്പ്) വേണ്ട രീതിയില്‍ കൈകാര്യം ചെയ്യുന്നതെന്നും ശരീരത്തിനാവശ്യമായ രീതിയില്‍ ഉപയോഗപ്രദമാക്കുന്നതെന്നും നമുക്കറിയാം. അമിതമാകുന്ന സോഡിയത്തെ വിയര്‍പ്പിലൂടെയും മൂത്രത്തിലൂടെയുമാണ് വൃക്ക പുറന്തള്ളുന്നത്. എന്നാല്‍ സിങ്കിന്റെ അളവ് കുറയുമ്പോള്‍ മൂത്രത്തിലൂടെ പുറന്തള്ളുന്ന സോഡിയത്തിന്റെ അളവ് കുറയുന്നു. ഇത് രക്തസമ്മര്‍ദ്ദം ഉയരുന്നതിന് ഇടയാക്കുന്നുവെന്നാണ് പഠനം പറയുന്നത്.

എലികളെ ഉപയോഗിച്ച് ഒരുകൂട്ടം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ‘അമേരിക്കന്‍ ജേണല്‍ ഓഫ് ഫിസിയോളജി’ എന്ന ജേണലിലാണ് ഇതിനെക്കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചത്. സിങ്കിന്റെ കുറവ് പരിഹരിക്കാന്‍ പ്രധാനമായി ശ്രദ്ധിക്കേണ്ടത് ഭക്ഷണ കാര്യം തന്നെയാണ്. ജീരകം, കടല്‍ മത്സ്യങ്ങള്‍, നട്ട്‌സ്, ഗോതമ്പ്, പയര്‍, മുട്ട പോലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് സിങ്കിന്റെ കുറവ് പരിഹരിക്കാന്‍ സഹായിക്കും. ഇതുവഴി രക്തസമ്മര്‍ദ്ദം നിയന്ത്രിച്ച് ആരോഗ്യപ്രദമായ ഒരു ജീവിതം നിങ്ങള്‍ക്കും കൈവരിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button