തിരുവനന്തപുരം: അര്‍ബുദ രോഗികള്‍ക്ക് ആശ്വാസവാര്‍ത്ത. അര്‍ബുദ രോഗികളും അവയവമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയരായവരും ഉപയോഗിക്കുന്ന 9 മരുന്നു സംയുക്തങ്ങളുടെ വില 87% വരെ കുറച്ച് നാഷനല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി(എന്‍പിപിഎ) വിജ്ഞാപനം ഇറക്കി. ഉല്‍പാദന ചെലവു സംബന്ധിച്ചു മരുന്നു കമ്പനികള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണു വിലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
9 മരുന്നു സംയുക്തങ്ങളുടെയും ലാഭം 30 ശതമാനമായി നിജപ്പെടുത്തിയ എന്‍പിപിഎ മുന്‍പ് 42 അര്‍ബുദ രോഗ മരുന്നുകളുടെ വിലയിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഈ നീക്കം വഴി 72 രാസസംയുക്തങ്ങള്‍ ഉള്‍പ്പെടുന്ന 355 ബ്രാന്‍ഡ് മരുന്നുകളുടെ വിലയില്‍ ശരാശരി 85% വരെ വിലക്കുറവുണ്ടാകുമെന്നാണു കരുതുന്നത്.
ഇതനുസരിച്ച് എര്‍ലോറ്റിനിബ് 100എംജി ടാബ് 10 എണ്ണത്തിന് 1840 രൂപ (പഴയ വില 6600 രൂപ), എര്‍ലോറ്റിനിബ് 150 എംജി ടാബ് 10 എണ്ണത്തിന് 2400 രൂപ (പഴയ വില 9600)ലൂപ്രോലൈഡ് അസറേറ്റ് 3.75 എംജി ഇന്‍ജക്ഷന് 2650 രൂപ (3990) എന്നിങ്ങനെയാണ് പുതുക്കിയ വില.
Post Your Comments