ദില്ലി: ജീവൻ രക്ഷാ മരുന്നുകളെ ജി എസ് ടി യിൽ നിന്ന് ഒഴിവാക്കി കേന്ദ്രസർക്കാർ.
കോടികള്‍ വിലയുള്ള സ്പൈനല്‍ മസ്കുലര്‍ അട്രോഫി മരുന്നിന്റെയും ജിഎസ്ടി ഒഴിവാക്കിയിയിട്ടുണ്ട്. കോടികൾ വിലവരുന്ന മരുന്നിന് വേണ്ടി സാധാരണക്കാർ ബുദ്ധിമുട്ടുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെട്ടത്. സോള്‍ജിന്‍സ്മ ഇഞ്ചക്ഷന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ക്കും ഇത് ബാധകമാണെന്ന് സർക്കാർ അറിയിച്ചു.
Also Read:പുതിയ വകഭേദം ഉണ്ടായില്ലെങ്കില്‍ കോവിഡ് മൂന്നാം തരംഗത്തിന് തീവ്രത കുറയും: ഗഗന്‍ദീപ് കംഗ്
ക്യാന്‍സര്‍ മരുന്നുകളുടെ ജിഎസ്ടി കുറയ്ക്കാനും ഇന്നലെ നടന്ന കൗണ്‍സിലില്‍ തീരുമാനമായിട്ടുണ്ട്. 2022 ജനുവരി ഒന്ന് മുതല്‍ ഓൺലൈൻ ആപ്പുകൾ വഴിയുള്ള ഭക്ഷണ വിതരണത്തിന് ജിഎസ്ടി ഈടാക്കാന്‍ തീരുമാനമായി. ആപ്പുകളില്‍ നിന്നായിരിക്കും നികുതി ഈടാക്കുക. ഹോട്ടലില്‍ നല്‍കുന്ന ഭക്ഷണത്തിന് സമാനമായി അഞ്ച് ശതമാനം ജിഎസ്ടിയായിരിക്കും ഓണ്‍ലൈന്‍ ഭക്ഷണത്തിനും ഈടാക്കുക.
അതേസമയം, ജീവൻരക്ഷാ മരുന്നുകളുടെ ജി എസ് ടി ഒഴിവാക്കിയതോടെ രാജ്യത്തെ സാധാരണ ജനങ്ങൾക്ക് വലിയ ഒരാശ്വാസമാണ് കൈവന്നിരിക്കുന്നത്. ചികിൽസിക്കാൻ പണമില്ലാത്തവർക്കെല്ലാം ഇത് വളരെ ഉപകാരപ്രദമാകും.
Post Your Comments