കൊച്ചി : സംഘടനാ രംഗത്ത് മികച്ച പ്രവര്‍ത്തനം നടത്തിയെന്നാണ് സ്വയം വിലയിരുത്തുന്നതെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള. അഖിലേന്ത്യാ നേതാക്കൾ അടക്കം അത് സമ്മതിച്ച് കഴിഞ്ഞതാണ് സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്ത് തുടരുന്നതിന് എതിരെ ഒരു സമ്മര്‍ദ്ദവും ഇല്ലെന്ന് എൻഡിഎ യോഗത്തിന് ശേഷം അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിൽ എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിക്കാനില്ല. ഒട്ടേറെ സീറ്റ് എൻഡിഎക്ക് ലഭിക്കും. ലോകസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ എൻഡിഎയുടെ വോട്ട് വിഹിതം ഇരിട്ടിയിൽ അധികമാകുമെന്നാണ് എൻഡിഎ വിലയിരുത്തൽ. കേന്ദ്രത്തിൽ ഭരണം ആവര്‍ത്തിക്കും. കേരളത്തിൽ ഇടത് വലത് മുന്നണികൾക്ക് ബദലായി മാറാൻ എൻഡിഎക്ക് കഴിഞ്ഞിട്ടുണ്ടെന്നും ജനപക്ഷം സെക്യുലറും കാമരാജ് കോൺഗ്രസും ശിവസേനയും എൻഡിഎയിൽ ഘടക കക്ഷികളായി എത്തിയിട്ടുണ്ടെന്നും പിഎസ് ശ്രീധരൻ പിള്ള വ്യക്തമാക്കി.
Post Your Comments