Latest NewsKerala

വില്‍പ്പനക്കാരന്റെ കൈയിലെ ടിക്കറ്റ് മുഴുവന്‍ വാങ്ങി; പത്തനംതിട്ടക്കാരനെ തേടിയെത്തിയത് ഭാഗ്യദേവതയുടെ കടാക്ഷം

പത്തനംതിട്ട: തടി കച്ചവടത്തിന്റെ ഇടനിലക്കാരനായ മുരളി തനിക്ക് ഇഷ്ടപ്പെടുന്ന ലോട്ടറി കച്ചവടക്കാരെ കണ്ടാല്‍ ഒരു ബുക്ക് ഉള്‍പ്പെടെ ഒട്ടേറെ ടിക്കറ്റുകള്‍ എടുക്കും. അങ്ങനെ കഴിഞ്ഞ ദിവസം തമിഴ്നാട് സ്വദേശിയായ വില്‍പനക്കാരനില്‍ നിന്ന് അയാളുടെ കൈവശം ഉണ്ടായിരുന്ന ടിക്കറ്റ് മുഴുവനായി വാങ്ങിയ മുരളിയെ തേടിയെത്തിയത് ഭാഗ്യദേവതയുടെ കടാക്ഷമാണ്. മൊത്തമായി എടുത്ത ഒരു ടിക്കറ്റിന് കേരള ഭാഗ്യക്കുറി സ്ത്രീശക്തിയിലെ ഒന്നാം സമ്മാനമായ 60 ലക്ഷം രൂപയാണ് ലഭിച്ചു. സമ്മാനര്‍ഹമായ ടിക്കറ്റ് കഴിഞ്ഞ ദിവസം മുരളി ജില്ലാ സഹകരണ ബാങ്കിന്റെ ശാഖയില്‍ ഏല്‍പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button