Latest NewsInternational

ഡോക്ടറുടെ അശ്രദ്ധ മൂലം എയ്ഡ്സ് രോഗബാധിതരായത് നാനൂറിലധികം കുട്ടികള്‍

ഇസ്ലാമാബാദ്: ഡോക്ടറുടെ അശ്രദ്ധ മൂലം എയ്ഡ്‌സ് രോഗബാധിതരായത് നാനൂറിലധികം കുട്ടികള്‍. പാകിസ്താനിലാണ് മന: സാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. അണുബാധയുള്ള സിറിഞ്ചുകള്‍ ഇഞ്ചക്ഷന് ഉപയോഗിച്ചതാണ് രോഗം പടരാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.

അതേസമയം, താന്‍ അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കുറ്റാരോപിതനായ ഡോ.മുസാഫര്‍ ഘാംഗ്രോ. ഇയാള്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.

സിന്ധ് പ്രവിശ്യയിലുള്ള വസായോ ഗ്രാമത്തിലാണ് എയ്ഡ്സ് പകര്‍ച്ചവ്യാധി പോലെ പടര്‍ന്നിരിക്കുന്നത്. ഇവിടെ പീഡിയാട്രീഷനായി ജോലി ചെയ്യുകയായിരുന്നു ഡോ. മുസാഫര്‍.

ഇയാള്‍ക്ക് പ്രദേശത്തെ ക്രിമിനലുകളുമായി അടുത്ത ബന്ധമാണുള്ളതെന്നും ആരോപണമുണ്ട.് എച്ച്ഐവി ബാധ പടര്‍ന്നതായി വാര്‍ത്തകള്‍ പുറത്തുവന്നതോടെ പരിശോധനയ്ക്കായി ദിനംപ്രതി നൂറുകണക്കിന് മാതാപിതാക്കളാണ് കുട്ടികളുമായി വസായോയിലെ ആശുപത്രികളിലേക്ക് എത്തുന്നത്. ഒരു കുടുംബത്തിലെ അഞ്ച് കുട്ടികള്‍ രോഗബാധിതരായതായും റിപ്പോര്‍ട്ടുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button