കൊല്ലം: യാത്ര കഴിഞ്ഞെത്തിയ അമ്മയെ കാണാന്‍ ഓടിയെത്തിയ രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം. അമ്മയോടിച്ച കാറിന്റെ അടിയില്‍ പെട്ടാണ് കുട്ടി മരിച്ചത്. ആര്യങ്കാവ് പോത്തനാമലയില്‍ ജോര്‍ജ് തോമസ് – ബിസ്മി ദമ്പതികളുടെ മകള്‍ ജോസിയ ജോര്‍ജ്(2) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30ന് ജോര്‍ജ് തോമസും ബിസ്മിയും പുനലൂര്‍ പോയി മടങ്ങി വരവെ വീടിനു മുന്നില്‍ വച്ചാണ് അപകടം. ബിസ്മി ഓടിച്ചു വന്ന കാറിന്റെ മുന്നിലേക്ക് ജോസിയ ഓടി എത്തുകയായിരുന്നു. കാര്‍ തട്ടി നിലത്തു വീണ ജോസിയയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Post Your Comments