USALatest News

പ്രമുഖ ചൈനീസ് കമ്പനിയെ നിരോധിക്കാന്‍ ട്രംപിന്റെ ഉത്തരവ്

വിലക്കേര്‍പ്പെടുത്തിയ കമ്പനികളുടെ പേര് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പ്രമുഖ ചൈനീസ് കമ്പനിയായ ഹുവായിയെ ഉദ്ദേശിച്ചാണിതെന്നാണ് പുറത്തു വരുന്ന വിവരം

വാഷിങ്ടണ്‍: അമേരിക്കന്‍ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാകുന്ന കമ്പനികളുടെ ടെലി കമ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് വില്ലക്കേര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഇതിസംബന്ധിക്കുന്ന ഉത്തരവില്‍ ബുധനാഴ്ച ട്രംപ് ഒപ്പുവച്ചുവെന്നാണ് വിവരം.വിദേശ ടെലികോം കമ്പനികള്‍ യുഎസിലെ കമ്പനികളെയും വിവരസാങ്കേതിക വിദ്യയെയും അട്ടിമറിക്കുവാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് ട്രംപിന്റെ പുതിയ നടപടി.

എന്നാല്‍ വിലക്കേര്‍പ്പെടുത്തിയ കമ്പനികളുടെ പേര് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പ്രമുഖ ചൈനീസ് കമ്പനിയായ ഹുവായിയെ ഉദ്ദേശിച്ചാണിതെന്നാണ് പുറത്തു വരുന്ന വിവരം. ചൈന കമ്പനിയുടെ ഉത്പന്നങ്ങള്‍ നിരീക്ഷണത്തിനുപയോഗിക്കുന്നുവെന്ന അമേരിക്കയുടെ നേതൃത്വത്തിലുള്ള ഏതാനും രാജ്യങ്ങള്‍ അടുത്തിടെ ആശങ്ക അറിയിച്ചതിനെ തുടര്‍ന്നാണിത്. ഹുവായ്‌ക്കെതിരെയാണ് ഇവര്‍ ഏറ്റവും കൂടുതല്‍ ആശങ്ക പ്രകടിപ്പിച്ചത്. ചൈനീസ് സൈന്യവും ഇന്റലിജന്‍സും വിദേശരാജ്യങ്ങളില്‍ നടത്തുന്ന ചാരപ്പണിയില്‍ ഹുവായ് കമ്പനി പ്രധാന പങ്ക് വഹിക്കുന്നതായും ആരോപണം ഉയരുന്നുണ്ട്.

അതേസമയം ആരോപണങ്ങള്‍ ഹുവായ് നിഷേധിച്ചു. ട്രംപിന്റെ ഉത്തരവ് യുഎസ് കമ്മ്യൂണിക്കേഷന്‍സ് സപ്ലൈ ചെയിനിനെ സംരക്ഷിക്കുന്നതാണെന്ന് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് ചെയര്‍മാന്‍ അജിത് പൈ പറഞ്ഞു. തങ്ങളെ തകര്‍ക്കാന്‍ അമേരിക്കയ്ക്ക് കഴിയില്ലെന്ന് ഹുവായ് മേധാവി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. നേരത്തേ യുഎസ് കൊമേഴ്സ് വകുപ്പ് ഹുവായിയെ എന്റിറ്റി പട്ടികയില്‍ പെടുത്തിയിരുന്നു. എന്നാല്‍ അമേരിക്കയുടെ ഈ നീക്കങ്ങള്‍ ചൈനയുമായുള്ള ബന്ധങ്ങളെ കൂടുതല്‍ വഷളാക്കുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button