അബുദാബി : സൗദിയുടെ എണ്ണ മേഖലയെ ലക്ഷ്യമിട്ട് ഉണ്ടായ ആക്രമണങ്ങളെ തുടര്‍ന്ന് എണ്ണ മേഖലയെ യു.എ.ഇ ഉള്‍പ്പെടെ മിക്ക ഗള്‍ഫ് രാജ്യങ്ങളിലും സുരക്ഷാ നടപടികള്‍ ശക്തമാക്കി. ആക്രമണത്തിനു പിന്നിലെ വൈദഗ്ധ്യം കൂടി വിലയിരുത്തിയാണ്. അധിക സുരക്ഷ ഏര്‍പ്പെടുത്താനുള്ള തീരുമാനം. അതേ സമയം എണ്ണവിതരണ പ്രക്രിയയും തുറമുഖങ്ങളുടെ പ്രവര്‍ത്തനവും മാറ്റമില്ലാതെ തുടരുന്നതായി അധികൃതര്‍ വ്യക്തമാക്കി.
ഫുജൈറയുടെ കിഴക്കന്‍ തീരത്ത് ഒമാന്‍ ഉള്‍ക്കടലില്‍ അട്ടിമറി ലക്ഷ്യമിട്ട് നാല് കപ്പലുകള്‍ക്ക് നേരെയായിരുന്നു ആദ്യ ആക്രമണം. തുടര്‍ന്നാണ് സൗദി അരാംകോയുടെ എണ്ണ പൈപ്പ് ലൈനുകള്‍ക്കു നേരെയുണ്ടായ ഡ്രോണ്‍ ആക്രമണം. ഇരു സംഭവങ്ങളും എണ്ണവിപണി ലക്ഷ്യം വെച്ചുള്ളതാണെന്ന നിഗമനത്തിലാണ് യു.എ.ഇ, സൗദി അധികൃതര്‍. ഈ സാഹചര്യത്തിലാണ് സുരക്ഷാ ശക്തമാക്കാന്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.
സൗദി ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികള്‍ ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍ കപ്പലുകളുടെ അട്ടിമറി നീക്കത്തിനു പിന്നില്‍ ആരെന്ന കാര്യം ഇനിയും വ്യക്തമല്ല.
Post Your Comments