തിരുവനന്തപുരം•യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം കൊച്ചുവേളിയ്ക്കും ഗുവാഹത്തിയ്ക്കുമിടയില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും. പെരമ്പൂര്‍ വഴിയാണ് സര്‍വീസ്.
ഞായറാഴ്ചകളിലാണ് സര്‍വീസ്. 2019 ജൂണ്‍ 09, 16, 23, 30 ജൂലൈ 7, 14 തീയതികളില്‍ ഉച്ചയ്ക്ക് 2 മണിക്ക് കൊച്ചുവേളിയില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ (ട്രെയിന്‍ നം. 06336) ബുധനാഴ്ച ഉച്ചയ്ക്ക് ഗുവാഹത്തിയില്‍ എത്തിച്ചേരും.
രണ്ട് എ.സി 3 ടയര്‍ കോച്ചുകളും, 10 സ്ലീപ്പര്‍ ക്ലാസ് കോച്ചുകളും 6 ജനറല്‍ സെക്കണ്ട് ക്ലാസ് കോച്ചുകളും ട്രെയിനില്‍ ഉണ്ടാകും.
കേരളത്തില്‍ കൊല്ലം, കായംകുളം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, പാലക്കാട് ജം. എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടാകും.
ഈ പ്രത്യേക ട്രെയിനിലേക്കുള്ള മുന്‍കൂര്‍ റിസര്‍വേഷന്‍ 2019 മേയ് 17 രാവിലെ 8.00 മണിമുതല്‍ ആരംഭിക്കും.
Post Your Comments