ബ്രസീലിയ: ട്രാന്‍സ്ജെന്‍ഡര്‍ യുവതിയ്ക്കായി മീന്‍തൊലിയില്‍ നിന്നും ലൈംഗിക അവയവം ഉണ്ടാക്കിയെന്ന റിപ്പോർട്ട് പുറത്ത്. 36കാരിയായ മജു എന്ന യുവതിക്കാണ് ഈ ഭാഗ്യമുണ്ടായത്. മീന്‍തൊലി കൊണ്ട് നിര്‍മ്മിച്ച യോനിയുണ്ടായതോടെ തനിക്ക് ഇപ്പോള്‍ യഥാര്‍ത്ഥ സ്ത്രീയായെന്ന തോന്നലുണ്ടായിരിക്കുന്നുവെന്നാണ് മജും അറിയിച്ചത്. 1999ല്‍ മജു സെക്സ്-റിഅസൈന്മെന്റ് സര്‍ജറിക്ക് വിധേയയായിരുന്നുവെങ്കിലും ഇത് വിജയിച്ചിരുന്നില്ല. ആദ്യത്തെ സര്‍ജറിക്ക് ശേഷം ലൈംഗികബന്ധത്തിലേര്‍പ്പെടുകയെന്നത് മജുവിനെ സംബന്ധിച്ചിടത്തോളം ദുസ്സഹമായിരുന്നു. തുടര്‍ന്നാണ് ടിലാപിയ മത്സ്യത്തിന്റെ തൊലി മജുവിന്റെ യോനി പുനര്‍നിര്‍മ്മിക്കുന്നതിനായി ഉപയോഗിക്കുകയും ഇത് വിജയിക്കുകയും ചെയ്തിരിക്കുന്നത്.
നോര്‍ത്ത് ഈസ്റ്റ് ബ്രസീലിലെ സര്‍ജനായ ഫോര്‍ടാലെസയാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. ഇക്കഴിഞ്ഞ ഏപ്രില്‍ 23നായിരുന്നു മജു നിയോവജിനോപ്ലാസ്റ്റിക്ക് വിധേയയായിരുന്നത്. മൂന്നാഴ്ചത്തെ ട്രീറ്റ്മെന്റിന് ശേഷം തന്നില്‍ അത്ഭുതകരമായ പരിവര്‍ത്തനമാണുണ്ടായിരിക്കുന്നതെന്നും തനിക്കിപ്പോള്‍ യഥാര്‍ത്ഥ സ്ത്രീയായ പ്രതീതിയുണ്ടായിരിക്കുന്നുവെന്നുമാണ് മജു വെളിപ്പെടുത്തുന്നത്.
Post Your Comments