കൊല്ലം: കടയ്ക്കലില്‍ മദ്യപസംഘത്തിന്റെ കുത്തേറ്റ് ബിജെപി പ്രവര്ത്തകന് മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കുതിരപ്പാലം, കെകെ ഹൗസില്‍ രാധാകൃഷ്ണപിള്ള കുത്തേറ്റ് മരിച്ച സംഭവത്തിലെ രണ്ടാം പ്രതിയാണ് പിടിയിലായത്. ഞായറാഴ്ച രാത്രി ഏഴ് മണിയോടെയാണ് രാധാകൃഷ്ണപിള്ളയ്ക്ക് കുത്തേറ്റത്. ഗതാഗതം തടസ്സപ്പെടുത്തി വാഹനം പാര്‍ക്ക് ചെയ്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്.
സംഭവം നടക്കുമ്പോള്‍ പ്രതികള്‍ മദ്യലഹരിയിലായിരുന്നു. സംഭവത്തില്‍ കൊല്ലപ്പെട്ട രാധാകൃഷ്ണന് പിള്ളയുടെയും പ്രതിയായ ശശിധരന്പിള്ളയുടേയും ഭാര്യമാര്‍ക്കും സംഘര്‍ഷത്തിനിടെ പരിക്കേറ്റിരുന്നു. നേരത്തെ അറസ്റ്റിലായ ഒന്നാം പ്രതി ശശിധരന് പിള്ളയുടെ മകന് ഉണ്ണികൃഷ്ണനാണ് പിടിയിലായത്. കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്നു ഉണ്ണികൃഷ്ണന്.
Post Your Comments