അഞ്ചല്‍: കൊല്ലം ഭാരതീപുരത്ത് രണ്ടര വര്‍ഷം മുമ്പ് സഹോദരന്‍ കൊന്ന് കുഴിച്ചുമൂടിയ യുവാവിന്റെ മൃതദേഹാവശിഷ്ടം കണ്ടെത്തുമ്പോള്‍ വിവരം പോലീസിനെ അറിയിച്ച റോയിയുടെ വെളിപ്പെടുത്തലുകള്‍ അമ്പരപ്പുണ്ടാക്കുന്നതാണ്. തന്റെ സുഹൃത്തും അർദ്ധ സഹോദരനുമായ ഷാജി താൻ കൊല്ലപ്പെട്ടതാണെന്ന വിവരം തന്നോട് സ്വപ്നത്തിൽ വന്നു പറയുകയായിരുന്നു എന്നാണ് ഷാജിയുടെ വെളിപ്പെടുത്തൽ. കൊല്ലപ്പെട്ട ഷാജി പീറ്ററിന്റെ അമ്മയുടെ ജേഷ്ഠത്തിയുടെ മകനാണ് റോയി.
മാസങ്ങൾക്കു മുൻപ് പൊന്നമ്മയും സജിന്റെ ഭാര്യയും തമ്മില്‍ വഴക്കുണ്ടായി. വഴക്കിനിടെ കൊലപാതകവിവരവും പരാമര്‍ശിക്കപ്പെട്ടു. പൊന്നമ്മയില്‍ നിന്ന് ഇക്കാര്യം ജ്യേഷ്ഠത്തിയുടെ മകനായ റോയിയും അറിഞ്ഞു. എന്നാൽ ഇയാൾ ഇത് ആരോടും പറഞ്ഞില്ല, തുടർന്ന് തനിക്ക് മിക്കവാറും ഷാജിയെ സ്വപ്നത്തിൽ കാണാൻ സാധിച്ചെന്നും ഷാജി ചില കാര്യങ്ങൾ തന്നോട് ആവശ്യപ്പെട്ടെന്നുമാണ് റോയി പറയുന്നത്. നീ ഇതൊക്കെ അറിഞ്ഞിട്ടും എന്താണ് പോലീസിനെ അറിയിക്കാത്തത്, എത്രയും വേഗം കുറ്റവാളികളെ പോലീസിൽ ഏൽപ്പിക്കൂ എന്ന് ഷാജി നിരന്തരം ആവശ്യപ്പെട്ടതായാണ് റോയിയുടെ അവകാശവാദം.
തുടർന്ന് മദ്യപിച്ച ഒരു ദിവസം പത്തനംതിട്ട ഡിവൈഎസ്പി ഓഫീസിൽ പോയി ഡിവൈഎഡിപിയെ നേരിട്ട് കാണണം എന്ന് അറിയിക്കുകയും അദ്ദേഹത്തോട് വിവരങ്ങൾ പറയുകയുമായിരുന്നു. എന്നാൽ ഇയാൾ മദ്യപിച്ചതു കൊണ്ട് തന്നെ പോലീസ് സംഭവത്തിൽ ഗൗരവം കണ്ടില്ല. കേസെടുക്കാതെ പോകില്ല എന്ന് ഉറച്ചു നിന്നതോടെ പോലീസ് അഞ്ചൽ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുകയായിരുന്നു. അപ്പോൾ 2 കൊല്ലം മുൻപ് കാണാതായ ഷാജിയെ കുറിച്ച് വിവരങ്ങൾ ലഭിച്ചു. തുടർന്നായിരുന്നു ചോദ്യം ചെയ്യലും തൊണ്ടി മുതൽ കണ്ടെടുക്കലും അറസ്റ്റും ഉണ്ടായത്.
ഇതേത്തുടര്‍ന്ന് പത്തനംതിട്ടപുനലൂര്‍ ഡിവൈ.എസ്‌പി.മാര്‍ നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെട്ടത്. ചോദ്യം ചെയ്യാനായി പൊന്നമ്മയെയും സജിനെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുവരും കുറ്റ സമ്മതവും നടത്തി. ഭാരതീപുരം കൊലപാതകം ആസൂത്രിതമായിരുന്നില്ലെന്ന് സജിന്‍ പറയുന്നു. ഭാര്യയെയും അമ്മയെയും മര്‍ദ്ദിക്കാനുള്ള ശ്രമം തടയുന്നതിനിടെ കയ്യബദ്ധം പറ്റിയാണ് ഷാജി കൊല്ലപ്പെട്ടതെന്നാണ് സഹോദരന്റെ മൊഴി.
2019ലെ തിരുവോണനാളിലാണ് സഹോദരന്റെ ആക്രമണത്തില്‍ കൊല്ലം ഭാരതീപുരം സ്വദേശി ഷാജി കൊല്ലപ്പെട്ടതെന്നാണ് പൊലീസ് കണ്ടെത്തല്‍. കസ്റ്റഡിയിലുള്ള ഷാജിയുടെ സഹോദരന്‍ സജിന്റെ മൊഴിയനുസരിച്ച് തിരുവോണനാളില്‍ ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു കൊലപാതകം. വീട്ടില്‍ ഓണമുണ്ണാന്‍ എത്തിയ സജിന്റെ ഭാര്യയെ ഷാജി ആക്രമിക്കാന്‍ ശ്രമിച്ചു. പിടിച്ചു മാറ്റാന്‍ വന്ന അമ്മ പൊന്നമ്മയെയും അടിച്ചു. അക്രമാസക്തനായ ഷാജിയെ പിന്തിരിപ്പിക്കാന്‍ കമ്പിവടി കൊണ്ട് കൊടുത്ത അടിയേറ്റ് ഷാജി മരിക്കുകയായിരുന്നു.
സംഭവത്തില്‍ സജിന് പുറമേ അമ്മയും ഭാര്യയും കേസില്‍ പ്രതികളാകും. കൊലപാതകം നടന്ന വീട് സ്ഥിതി ചെയ്തിരുന്ന സ്ഥലത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൂടിയാണ് രണ്ടു വര്‍ഷക്കാലം കൊലപാതക വിവരം പുറത്തറിയാതെ സൂക്ഷിക്കാന്‍ കുടുംബത്തിന് സഹായമായത്.
Post Your Comments