കൊല്ലം: കുണ്ടറയിൽ മദ്യലഹരിയില്‍ തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് സുഹൃത്തിന്റെ അടിയേറ്റുമരിച്ചു . സംഭവവുമായി ബന്ധപ്പെട്ട സുഹൃത്ത് ശിവപ്രശാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു . അഞ്ചാലുംമൂട് കുരീപ്പുഴ തണ്ടേക്കാട് കോളനിയില്‍ ജോസ് മാര്സലിന് (34) ആണ് കൊല്ലപ്പെട്ടത് . രാത്രി വീട്ടില്‍ ഭക്ഷണം കഴിക്കുകയായിരുന്ന ജോസിനെ വിളിച്ചിറക്കിക്കൊണ്ടുപോയി ശിവപ്രശാന്ത് മര്‍ദിക്കുകയായിരുന്നു .
ഒരു ജോലിയുടെ കാര്യം സംസാരിക്കാനെന്ന് പറഞ്ഞാണ് ശിവപ്രശാന്ത് ജോസിനെ വീട്ടില്‍നിന്ന് വിളിച്ചിറക്കിക്കൊണ്ടു പോയത് . മൂക്കില്‍നിന്നു രക്തമൊലിച്ച് അബോധാവസ്ഥയില്‍ കിടന്ന ജോസിനെ സംഭവമറിഞ്ഞെത്തിയ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല .
കഴിഞ്ഞദിവസം രാത്രി മദ്യപിക്കുന്നതിനിടെ ശിവപ്രശാന്തിനെ ജോസ് കളിയാക്കി . ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണു വിവരം .പ്രതി മദ്യലഹരിയിലാണ് കൃത്യം നടത്തിയതെന്നു പോലീസ് അറിയിച്ചു .
Post Your Comments