Latest NewsIndia

ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത തുറന്ന് കൊടുക്കില്ലെന്ന് പാകിസ്ഥാന്‍

ലാഹോര്‍: ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത തുറന്ന് കൊടുക്കില്ലെന്ന് തീരുമാനമെടുത്ത് പാകിസ്ഥാന്‍. മേയ് 30 വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്ന ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാണ് പാകിസ്ഥാന്‍ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം പാക് ശാസ്ത്ര-സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ചൗദരി കഴിഞ്ഞയാഴ്ച്ച മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഫെബ്രുവരി 26ന് ബലാക്കോട്ടിലെ ജയ്‌ഷെ മുഹമ്മദിന്റെ ഭീകര ക്യാമ്ബുകള്‍ക്ക് നേരെ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തിന് ശേഷമാണ് പാകിസ്ഥാന്‍ ഈ തീരുമാനത്തിലേക്ക് എത്തിയത്. എന്നാല്‍ മാര്‍ച്ച്‌ 27ന് ഡല്‍ഹി, ബാങ്കോക്ക്, ക്വലാലംപൂര്‍ എന്നിവിടങ്ങളിലേക്കുളള വ്യോമപാത ഒഴിച്ച്‌ ബാക്കിയെല്ലാം പാകിസ്ഥാന്‍ തുറന്നിരുന്നു. ബുധനാഴ്ച്ച ചേര്‍ന്ന പാകിസ്ഥാന്‍ വ്യോമയാന, പ്രതിരോധ മന്ത്രാലയങ്ങളുടെ യോഗത്തിലാണ് ഈ തീരുമാനം പുറത്തുവന്നത്.

shortlink

Post Your Comments


Back to top button