പതിനൊന്ന് വ്യോമപാതകളില്‍ ഒന്ന് തുറന്ന് കൊടുത്ത് പാകിസ്ഥാന്‍. എയര്‍ ഇന്ത്യയും ടര്‍ക്കിഷ് എയര്‍ലൈനും ഉള്‍പ്പെടെയുള്ളവ ഈ പാത ഉപയോഗിക്കാന്‍ തുടങ്ങിയതായി പാക് ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. കിഴക്കന്‍ മേഖലയില്‍ നിന്നുള്ള വിമാനങ്ങള്‍ ഉപയോഗിക്കുന്ന പതിനൊന്ന് പാതകളില്‍ ഒന്നായ പി 518 ആണ് തുറന്നത്.
അതേസമയം നിവാര്‍ക്ക് ,ഡല്‍ഹി വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുന്ന ഫ്‌ളൈറ്റുകള്‍ രണ്ടാഴ്ച്ചത്തേക്ക് സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണെന്ന് അമേരിക്കന്‍ എയര്‍ കമ്പനി യുണൈറ്റഡ് എയര്‍ലൈന്‍സ് അറിയിച്ചു. ഫെബ്രുവരി 26 ന് ഇന്ത്യ പാക് അതിര്‍ത്തി കടന്ന് ബാലാക്കോട് തീവ്രവാദ പരിശീലന ക്യാമ്പിന് നേരെ നടത്തിയ വ്യോമാക്രമണത്തിന് ശേഷമാണ് പാകിസ്ഥാന്‍ തങ്ങളുടെ വ്യോമപാതകള്‍ പൂര്‍ണമായും അടച്ചത്. എന്നാല്‍ മാര്‍ച്ച് 27 ന് പാക്കിസ്താന്‍, ബംഗ്ലാദേശ്, ന്യൂഡല്‍ഹി, ക്വാലാലംപൂര്‍ എന്നിവിടങ്ങളിലേക്ക് ഒഴിച്ചുള്ള എല്ലാവിമാനങ്ങള്‍ക്കുമായി പാത തുറന്നു കൊടുക്കുകയും ചെയ്തു.
ഫെബ്രുവരി 26 മുതല്‍ പല വിദേശ വിമാന സര്‍വീസുകളും ഡല്‍ഹി സര്‍വീസസ് നിര്‍ത്തിവച്ചിരുന്നു. മുംബൈ വഴി കൂടുതല്‍ സമയമെടുക്കുന്നത് വാണിജ്യപരമായി ഗുണം ചെയ്യില്ലെന്ന് മനസിലാക്കിയായിരുന്നു നടപടി. പാക് വ്യോമപാത അടച്ചതോടെ യൂറോപ്പിലേക്കും യുഎസിലേക്കുമുള്ള എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തന ചെലവ് ഗണ്യമായി വര്‍ധിച്ചിരുന്നു. ഡല്‍ഹി, വാഷിംഗ്ടണ്‍, ദല്‍ഹി-ചിക്കാഗോ എന്നീ ദേശീയ വിമാനക്കമ്പനികള്‍ മുംബൈ, വിയന്ന എന്നിവിടങ്ങളിലാണ് ഇന്ധനം നിറയ്ക്കാനും ജീവനക്കാര്‍ക്ക് മാറി കയറാനുമായി ലാന്‍ഡ് ചെയ്യുന്നത്.
Post Your Comments