മസ്‌ക്കറ്റ്: റമസാന്‍ മാസത്തിൽ യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് ഒമാന്‍ എയറിന്റെ സർവീസ് സമയങ്ങളിൽ മാറ്റം. മസ്‌ക്കറ്റ്- – ജിദ്ദ റൂട്ടില്‍ രണ്ട് സര്‍വീസുകളിലാണ് നിലവിൽ സമയമാറ്റം വന്നിരിക്കുന്നത്. മാന്‍ എയര്‍ ഡബ്ല്യുവൈ675 വിമാനം ഉച്ചക്ക് 2.35ന് മസ്‌കറ്റില്‍ നിന്ന് പുറപ്പെട്ട് വൈകിട്ട് 4.50ന് ജിദ്ദയിലെത്തും. ഡബ്ല്യുവൈ676 വിമാനം വൈകിട്ട് 6.50ന് ജിദ്ദയില്‍ നിന്ന് പുറപ്പെട്ട് രാത്രി 10.25ന് മസ്‌കറ്റിലെത്തും. അടുത്ത മാസം നാല് വരെയാണ് ഈ സമയക്രമം ബാധകം.
Post Your Comments