തിരുവനന്തപുരം : കിണറ്റിൽവീണ് മരിച്ച യുവാവിന്റെ ഷര്‍ട്ട് ദിവസങ്ങൾക്കകം ശേഷം വീടിന് സമീപത്ത് നിന്നും കണ്ടെത്തി. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു.വെള്ളാണിക്കല്‍ പത്തേക്കര്‍ രാജേഷ് ഭവനില്‍ രാജേഷി(35)നെ ശനിയാഴ്ചയാണ് വീട്ടില്‍ നിന്നും അകലെയുള്ള കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
എന്നാൽ രാജേഷ് ധരിച്ചിരുന്ന ഷര്ട്ട്കഴിഞ്ഞ ദിവസം വീടിനു സമീപത്തെ മരച്ചുവട്ടില്‍ പ്രത്യക്ഷപ്പെട്ടു. മൃതദേഹം കിണറ്റിൽനിന്ന് എടുത്തപ്പോൾ അടിവസ്ത്രം മാത്രമാണുണ്ടായിരുന്നത്. കിണറ്റില്‍ നിന്നും വസ്ത്രങ്ങള്‍ കണ്ടെത്താനുമായില്ല. അപ്പോള്‍ ധരിച്ചിരുന്നതെന്ന് കരുതുന്ന ഷര്‍ട്ടാണ് ഇന്നലെ രാവിലെ രാജേഷിനെ സംസ്കരിച്ചതിനു എതിര്‍വശത്തുള്ള പൊതു വഴിക്കു സമീപത്തെ മരച്ചുവട്ടില്‍ കണ്ടെത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ചമുതൽ രാജേഷിനെ കാണാനില്ലായിരുന്നു. പിന്നീട് മൃതദേഹം കണ്ടെത്തി ഏതാനും ദിവസങ്ങള്‍ക്കുശേഷം ധരിച്ച ഷര്‍ട്ട് പ്രത്യക്ഷപ്പെട്ടതോടെ, രാജേഷിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തി. വെഞ്ഞാറന്മൂട് പോലീസ് അന്വേഷണം നടത്തുകയാണ്.
Post Your Comments