തിരുവനന്തപുരം: മസാല ബോണ്ട് ആദ്യം പബ്ലിക് ഇഷ്യൂ ആയിട്ടാണ് ഇറക്കിയതെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ വിശദീകരണത്തിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ധനമന്ത്രി പറഞ്ഞത് കള്ളമാണെന്ന് ചെന്നിത്തല ആരോപിച്ചു. സിഡിപിക്യൂവിന്റെ ആസ്ഥാനമായ കാനഡയിലെ ക്യൂബക് പ്രവിശ്യയിൽ മാത്രമായി പ്രൈവറ്റ് പ്ലേസ്മെന്റ് നടത്തി അവർക്കു വിറ്റശേഷം അക്കാര്യം രഹസ്യമാക്കി വച്ചു പബ്ലിക് ഇഷ്യൂ ആണെന്നു പെരുങ്കള്ളം പറഞ്ഞതിനു പിന്നിലെ കാരണം ധനമന്ത്രി വ്യക്തമാക്കണം. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ 18നു മസാലാ ബോണ്ടിനായി മുഖ്യമന്ത്രി മുഴക്കുന്ന മണി അഴിമതിയുടെ മണിനാദമാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
എസ്എൻസി ലാവ്‌ലിനുമായി ഗാഢബന്ധമാണു സിഡിപിക്യൂവിനുള്ളത്. ബോണ്ടുമായി ബന്ധപ്പെട്ടു കിട്ടിയ രേഖകൾ പ്രകാരം അവ മാർച്ച് 29നു മുമ്പു തന്നെ വിറ്റഴിച്ചു. അതിന്റെ പണവും കിഫ്ബിക്കു ലഭിച്ചു. കല്യാണം കഴിഞ്ഞു കുട്ടിയും പിറന്നശേഷം താലി കെട്ടുന്നതുപോലെയാണിതെന്നും ചെന്നിത്തല ആരോപിച്ചു.
Post Your Comments