ന്യൂഡൽഹി: തമിഴ് ഭീകര സംഘടനയായ എല്‍ടിടിയുടെ നിരോധനം 5 വര്‍ഷത്തേക്ക് കൂടി നീട്ടി. സംഘടനയുടെ പ്രവര്‍ത്തനം രഹസ്യമായി ഇപ്പോഴും തുടരുന്നതായും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ സ്വൈര്യജീവിതത്തിന് ഭീഷണിയാണെന്നും വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് നിരോധനം നീട്ടിയത്. രാജ്യത്തെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്ന 1967ലെ ആക്ടിലെ സെക്ഷന്‍ മൂന്ന് പ്രകാരം 2024 മെയ് വരെയാണ് സംഘടനയുടെ നിരോധനം. 2009 മെയ് മാസത്തില്‍ ശ്രീലങ്കയിലെ സൈനിക നടപടിയെ തുടര്‍ന്ന് എല്‍ടിടിഇ പരാജയപ്പെട്ടെങ്കിലും സ്വതന്ത്ര തമിഴ്നാട് വേണമെന്ന ആവശ്യം ഇപ്പോഴും നിലനില്‍ക്കുന്നതായും അതിനായുള്ള പ്രവര്‍ത്തനം രഹസ്യമായി തുടരുന്നതായും ആഭ്യന്തര മന്ത്രാലയം പുറത്തു വിട്ട പ്രസ്താവനയില്‍ പറയുന്നു.
Post Your Comments