
ന്യൂഡൽഹി: മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോണിയെക്കുറിച്ച് താൻ മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി കുൽദീപ് യാദവ്. ധോണിക്ക് പലപ്പോഴും തെറ്റുകൾ സംഭവിക്കാറുണ്ടെന്നും എന്നാൽ ഇക്കാര്യം ധോണിയോടു പറയാനാകില്ലെന്നും കുൽദീപ് പറഞ്ഞിരുന്നതായി വന്ന വാർത്തകളുടെ പശ്ചാത്തലത്തിലാണ് താരത്തിന്റെ പ്രതികരണം. മാധ്യമങ്ങൾ കെട്ടിച്ചമയ്ക്കുന്ന വാർത്തകൾക്ക് മറ്റൊരു ഉദാഹരണം ആണിത്. സംഭവത്തിന്റെ സത്യാവസ്ഥ വെളിച്ചത്തു കൊണ്ടുവരണമെന്നാണ് എന്റെ ആഗ്രഹം. മഹി ഭായിയോട് തികഞ്ഞ ബഹുമാനം മാത്രമാണ് തനിക്കുള്ളതെന്നും കുൽദീപ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
ധോണിക്ക് തെറ്റ് പറ്റിയ പല സന്ദര്‍ഭങ്ങളുണ്ട്. പക്ഷേ നമുക്കത് അദ്ദേഹത്തിനോട് പറയാനാവില്ല. എന്തെങ്കിലും നിര്‍ദ്ദേശമുണ്ടെങ്കില്‍ അത് ഓവറിന് ഇടയില്‍ പറയുമ്പോള്‍ മാത്രമാണ് ധോണി സംസാരിക്കുന്നതെന്നാണ് കുൽദീപ് പറഞ്ഞ രീതിയിൽ വാർത്തകൾ വന്നത്. സീറ്റ് ക്രിക്കറ്റ് റേറ്റിംഗ് അവാര്‍ഡ് ചടങ്ങില്‍ കരിയറില്‍ എപ്പോഴെങ്കിലും ധോണി നല്‍കിയ ടിപ്‌സില്‍ വിശ്വാസമില്ലാതെ ധോണിയെ ചോദ്യം ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് താരം ഇക്കാര്യം വ്യക്തമാക്കിയതെന്നായിരുന്നു ആരോപണം.
Post Your Comments