ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഫലം വരാന്‍ ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നതെങ്കിലും ഇന്ത്യയിൽ ബിജെപിയും മോദിയും ഏറെ മുന്നിലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍. പ്രചരണത്തില്‍ മോഡിയും ബിജെപിയും ശക്തമായ സ്വാധീനമുണ്ടാക്കി മുന്നില്‍ നിന്നപ്പോൾ കോണ്‍ഗ്രസിന് തൊട്ടതെല്ലാം പിഴച്ചു. എന്നാൽ കഴിഞ്ഞ അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ ഫലം ആണ് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ നിർണ്ണയിക്കുക എന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇതിലും മുൻതൂക്കം ബിജെപിക്ക് ആണെന്നാണ് പൊതുവെയുള്ള അഭിപ്രായം. ഈ ആത്മവിശ്വാസം അമിത് ഷായും മോദിയും പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ കോണ്‍ഗ്രസിനെക്കാള്‍ ഏറെ മുന്നിലായിരുന്നു ബിജെപി എന്നാണ് റോയിട്ടേഴ്സ് ഉള്‍പ്പെടെയുള്ളവരുടെ വിലയിരുത്തല്‍. രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍ എന്നിവയില്‍ മോഡിയും ബിജെപിയും നിറഞ്ഞുനിന്നു. പത്ര ശ്രവ്യ മാധ്യമങ്ങളിലും ബിജെപി മുന്നിട്ടു നിന്നു. ഇതിന് പുറമേ ചാനലുകളില്‍ സംസാരിക്കാന്‍ മോഡിക്ക് രാഹുലിനേക്കാര് രണ്ടിരട്ടി സമയവും കിട്ടി.
പ്രമുഖ നഗരങ്ങളിലെ റാലികള്‍, ബോര്‍ഡുകള്‍, യോഗങ്ങള്‍ എന്നിവയിലും ബിജെപിയായിരുന്നു മുന്നില്‍. പുല്‍വാമ, ബലാക്കോട്ടേ മിന്നലാക്രമണങ്ങളും ഫലപ്രദമായി വിനിയോഗിക്കാനായി.മറുവശത്ത് കോണ്‍ഗ്രസ് പ്രചരണത്തില്‍ ഏറെ പിന്നിലായിപ്പോയി. രാജസ്ഥാനിലും മദ്ധപ്രദേശിലും കിട്ടിയ മുന്‍തൂക്കം കാര്യമായി ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. രാഷ്ട്രീയ തന്ത്രം മെനയുന്നതിനും സഖ്യം രൂപപ്പെടുത്തുന്നതിലും പാളിച്ച പറ്റി. പ്രകടന പത്രിക പുറത്തിറക്കാന്‍ വൈകി. രാഹുല്‍ ഗാന്ധിയുടെ ഏറ്റവും വലിയ വാഗ്ദാനമായ ന്യായ് പദ്ധതിയെക്കുറിച്ചുള്ള വിവരം കൃത്യമായി ജനങ്ങളില്‍ എത്തിക്കാനായില്ല.
പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 72,000 രൂപയെന്ന വാഗ്ദാനം ജനങ്ങള്‍ക്ക് മുന്നിലെത്തിയത് തന്നെ തെരഞ്ഞെടുപ്പിന് വെറും നാലു ദിവസം മുമ്പായിരുന്നു.യുപിയിലെ പല വോട്ടര്‍മാരും കോണ്‍ഗ്രസിന്റെ വാഗ്ദാനത്തെക്കുറിച്ച് അറിഞ്ഞിട്ട് പോലുമില്ല. പ്രചാരണ പരിപാടികളും മാര്‍ഗ്ഗങ്ങളും വൈകി. കിഴക്കന്‍ പ്രദേശങ്ങളില്‍ കാര്യമായി പ്രചരണം നടത്താനായില്ല. പ്രാദേശിക പാര്‍ട്ടികളുമായി മികച്ച ബന്ധമുണ്ടാക്കി സഖ്യ ചര്‍ച്ചകളും ഇതുവരെ നടത്താന്‍ കഴിഞ്ഞിട്ടില്ല.അതേസമയം പ്രാദേശിക പാർട്ടികൾക്ക് കോൺഗ്രെസ്സിനെക്കാൾ ഗുണമുണ്ടാക്കാൻ കഴിയുമെന്നും റിപ്പോർട്ടിൽ പറയുന്നു.
Post Your Comments