Latest NewsInternational

ജീവിക്കണമോ മരിക്കണമോ എന്ന് പതിനാറുകാരിയുടെ ഓൺലൈൻ വോട്ടിങ്; ഒടുവിൽ ആത്മഹത്യ

താൻ ഇനി ജീവിക്കണമോ അതോ മരിക്കണമോ എന്ന് ഓൺലൈനിൽ വോട്ടിട്ട ശേഷം പതിനാറുകാരി ആത്മഹത്യ ചെയ്‌തു. കഴിഞ്ഞ ദിവസം മലേഷ്യയിലാണ് സംഭവം. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് പെൺകുട്ടി ഇത്തരമൊരു പോസ്റ്റിട്ട് അഭിപ്രായം തേടിയത്. എന്നാൽ മിക്ക സുഹൃത്തുക്കളും പെൺകുട്ടി മരിക്കുന്നതാണ് നല്ലതെന്ന് തമാശയായി രേഖപ്പെടുത്തുകയായിരുന്നു. ‘Really Important, Help Me Choose D / L’ ഇതായിരുന്നു പോസ്റ്റ്. മരണം ആണെങ്കിൽ ഡി, ജീവിതം ആണെങ്കിൽ എൽ രേഖപ്പെടുത്താനായിരുന്നു പോസ്റ്റ്. അതേസമയം സംഭവത്തിൽ മലേഷ്യൻ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button