ന്യൂഡല്‍ഹി: ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിപ്പിച്ച ചവിട്ടികളും ഷൂവും ടോയ്ലെറ്റ് സീറ്റുകളും സൈറ്റില്‍ വില്‍പ്പനയ്ക്കായി പ്രത്യക്ഷപ്പെട്ടതോടെ ആമസോണ്‍ വീണ്ടും കുരുക്കില്‍. അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സി വാര്‍ത്ത പുറത്തുവിട്ടതോടെ സാമൂഹ്യമാധ്യമങ്ങളില്‍ ആമസോണിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു.വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ ടാഗ് ചെയ്തും വിഷയം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനും ശ്രമം നടക്കുകയാണ്.
ആമസോണ്‍ ബഹിഷ്കരണ കാമ്പയിന് ആണ് സാമൂഹ്യമാധ്യമങ്ങളില്‍ ആരംഭിച്ചിരിക്കുന്നത്. ഇതില്‍ ട്വിറ്റര്‍ ഉപയോക്താക്കളാണ് മുന്നില്‍. പല ഉത്പന്നങ്ങളും വാങ്ങാന്‍ നിലവില്‍ ലഭ്യമല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആമസോണിന്റെ യുഎസ് വെബ്സൈറ്റില്‍ ഹിന്ദു ദൈവങ്ങളും ഹിന്ദു പ്രതികങ്ങളുടെയും ചിത്രം പതിപ്പിച്ച നിരവധി ഉത്പന്നങ്ങള്‍ പ്രത്യക്ഷപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആമസോണ്‍ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
പ്രതിഷേധം ഉയര്‍ന്നതോടെ ചില ഇത്തരത്തിലുള്ള ചില ഉത്പന്നങ്ങള്‍ സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്. 2017 ല്‍ ഇന്ത്യന്‍ പതാകയുടെ ചിത്രം പതിപ്പിച്ച ചവിട്ടി വില്‍പ്പനയ്ക്ക് വെച്ച് വാഷിങ്ടണ്‍ പോസ്റ്റ് ആസ്ഥാനമായ ആമസോണ്‍ കമ്പനി വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇടപെടുകയും വിവാദ ഉത്പന്നം പിന്‍വലിച്ച് ആമസോണ്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും. ഇതേതുടര്‍ന്ന് ഉത്പന്നം പിന്‍വലിച്ച് ആമസോണ്‍ മാപ്പ് പറഞ്ഞിരുന്നു.
Post Your Comments